ശ്രീനഗർ: കരടിയുടെ ആക്രമണത്തിൽ നിന്ന് യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. ആക്രമണത്തിൽ ജസ്‌വിന്ദർ സിംഗ് (26)ന്റെ മുഖത്ത് പരിക്കേറ്റിട്ടുണ്ട്. ജമ്മുകശ്മീരിലെ ഡോഡ ജില്ലയിൽ ഇന്ന് രാവിലെയാണ് സംഭവം. യുവാവ് വീട്ടിനടുത്തുള്ള വനമേഖലയിലേക്ക് പോകുന്നതിനിടെയാണ് കരടിയുടെ ആക്രമണം
കസ്തിഗറിലെ കവ്ബതി ബ്ലോക്കിൽ നിന്നാണ് കരടി യുവാവിന്റെ അടുത്തേക്ക് പാഞ്ഞടുത്തത്. തുടർന്ന് യുവാവ് അലറി വിളിച്ചതോടെ നാട്ടുകാരെത്തി കരടിയെ കാട്ടിലേക്ക് തുരത്തുകയായിരുന്നു. നാട്ടുകാരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ ജസ്‌വിന്ദർ ചികിത്സയിൽ തുടരുകയാണ്. സംഭവത്തെ കുറിച്ച് വന്യജീവി സംരക്ഷണ വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Comments