ശ്രീനഗർ: കാർഗിൽ വിജയ ദിവസിനോട് അനുബന്ധിച്ച് ലഡാക്കിലെ കുൻ പർവതനിരയുടെ 7,077 മീറ്റർ ഉയരത്തിൽ യോഗാഭ്യാസം നടത്തി ഇന്ത്യൻ സൈന്യം. ലഡാക്കിലെ ഡാഗർ ഡിവിഷനിലെ സൈനികരാണ് യോഗാഭ്യാസം നടത്തിയത്. റെക്കോർഡ് സമയം കൊണ്ട് സൈനിക സംഘം മൗണ്ട് കുൻ കീഴടക്കുകയും 7,077 മീറ്റർ ഉയരത്തിൽ എത്തി യോഗാഭ്യാസം നടത്തുകയും ചെയ്തു.
ജൂലൈ 8-ന് ബാരാമുള്ളയിൽ നിന്നാണ് മൗണ്ട് കുൻ കീഴടക്കുന്നതിനുള്ള യാത്ര ആരംഭിച്ചത്. മേജർ ജനറൽ രാജേഷ് സേത്തിയാണ് യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തത്. ജൂലൈ 18-നായിരുന്നു സൈനികർ കുൻ കൊടുമുടി കീഴടക്കിയത്. കൊടുമുടി കീഴടക്കിയതോടെ തങ്ങൾ ദീർഘകാലമായി കാത്തിരുന്ന വിജയം കൈവരിച്ചതായി സൈനികർ പറഞ്ഞു.
കുൻ പർവതം കീഴടക്കണമെന്നുള്ള ലക്ഷ്യം വിജയിച്ചതോടെ 7,135 മീറ്റർ ഉയരത്തിലുള്ള നുൺ പർവതവും കീഴടക്കാൻ തീരുമാനിച്ചിരിക്കുകയാണ് സൈന്യം. രാജ്യത്തിന്റെ പ്രതീക്ഷകളും ആഗ്രഹങ്ങളും കൈയ്യിലേന്തി കുൻ പർവതം കീഴടക്കിയ അതേ സൈനിക സംഘം നുൺ പർവതം ലക്ഷ്യമാക്കി നീങ്ങുകയാണെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
















Comments