സിനിമാ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ എപ്പോഴും തരംഗമാകാറുണ്ട്. സിനിമകളോടുള്ള മലയാളികളുടെ കടുത്ത ആരാധന തന്നെയാണ്, അഭിനേതാക്കളുടെ ബാല്യകാല ചിത്രങ്ങൾ ഇന്റർനെറ്റ് ലോകത്ത് ഇത്രയും വൈറൽ ആക്കുന്നത്. ഇപ്പോഴിതാ വീണ്ടും രണ്ട് അഭിനേതാക്കളുടെ കുട്ടിക്കാല ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

ബാലതാരങ്ങളായി മലയാള സിനിമയിൽ എത്തിയ താരങ്ങളാണ് ഇരുവരും. മലയാള സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച്, പിന്നീട് നായകനായും സ്വഭാവ നടനായും തിളങ്ങുകയും, ശേഷം വില്ലനായും, ഇപ്പോൾ അച്ഛൻ വേഷങ്ങളിലും മലയാളികളെ അമ്പരപ്പിച്ചു കൊണ്ടിരിക്കുന്ന നടൻ സായ് കുമാർ ആണ് ചിത്രത്തിൽ കാണുന്നവരിൽ ഒരാൾ. ബാലതാരമായി എത്തി, പിന്നീട് വ്യത്യസ്ത കഥാപാത്രങ്ങളാൽ മലയാളികളെ വിസ്മയിപ്പിച്ച നടി കൽപ്പനയാണ് സായ് കുമാറിനൊപ്പം നിൽക്കുന്ന മറ്റൊരാൾ.
1977-ൽ പുറത്തിറങ്ങിയ ‘വിടരുന്ന മുട്ടുകൾ’ എന്ന ചിത്രത്തിലൂടെയാണ് സായ് കുമാർ ബാലതാരമായി എത്തിയത്. സായ് കുമാർ, ലീഡ് റോളിൽ ആദ്യമായി എത്തിയത് മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ‘റാംജിറാവു സ്പീക്കിംഗ്’ ആണ്. സായ് കുമാറിനൊപ്പം 1977-ൽ പുറത്തിറങ്ങിയ ‘വിടരുന്ന മുട്ടുകൾ’ എന്ന ചിത്രത്തിലൂടെ ബാലതാരമായി തന്നെയാണ് കൽപ്പനയും വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട്, ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് ചേക്കേറിയ കൽപ്പന, ഗൗരരവമുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുകയും ചെയ്തു. 2016 ജനുവരി 25-ന് ഈ അനശ്വര കലാകാരി നമ്മെ വിട്ടുപിരിഞ്ഞു.
















Comments