തിരുവനന്തപുരം: കടമെടുപ്പ് പുതിയ കാര്യമല്ലെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ ബാലഗോപാൽ. കടം നൽകാത്തതിനാൽ കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
18000 കോടി രൂപ മാത്രമാണ് കഴിഞ്ഞ വർഷം കേരളത്തിന് കടമായി കേന്ദ്രം നൽകിയത്. നേരത്തെയുള്ള കണക്കുകൾ പ്രകാരമായിരുന്നുവെങ്കിൽ 36000 കോടി രൂപ ലഭിക്കേണ്ടതായിരുന്നു. അർഹമായ കടവിഹിതം കൂട്ടി നൽകണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടു. കിട്ടാനുള്ള കടത്തിന്റെ ഒരു ശതമാനം മുൻകൂറായി നൽകണം. ആവശ്യമെങ്കിൽ കേന്ദ്രത്തിന് ഒരു വർഷത്തിന് ശേഷം ഈ തുക തിരിച്ച് പിടിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ വർഷം ലഭിച്ച കടവിഹിതത്തിൽ 16000 കോടി രൂപയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. കടമെടുപ്പ് പുതിയ കാര്യമല്ല . കടമെടുത്ത് കടമെടുത്ത് കടമെടുക്കാനുള്ള പരിധി തീർന്നതായി അദ്ദേഹം പറഞ്ഞു. കടം നൽകാത്തതിനാൽ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഉത്തരേന്ത്യയിൽ മഴയും പ്രളയവും കാരണം പച്ചക്കറിയ്‌ക്കും മറ്റും വില വർദ്ധിക്കുന്ന സാഹചര്യമുണ്ട്. അതും ഓണക്കിറ്റിനെ ബാധിക്കുന്നുണ്ട്. എങ്കിലും എല്ലാവർക്കും ഓണത്തിന്റെ മെച്ചപ്പെട്ട സഹായങ്ങൾ ചെയ്യാനാണ് പദ്ധതിയിടുന്നതെന്ന് കെ.എം ബാലഗോപാൽ വ്യക്തമാക്കി.ഓണക്കിറ്റ് നൽകുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. കൊറോണയുടെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ വർഷം എല്ലാവർക്കും കിറ്റ് നൽകിയതെന്നും ഇത്തവണ എല്ലാവർക്കും കിറ്റ് നൽകാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
Comments