തൃശൂർ: മലക്കപ്പാറയിൽ തീപ്പൊള്ളലേറ്റ ആദിവാസി യുവതിയെ ചുമന്ന് പുറത്തെത്തിച്ച സംഭവത്തിൽ സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തി. വഴിക്കായി സർക്കാർ സർവേ നടത്തി പോകുന്നതല്ലാതെ വേറൊന്നും ഇവിടെ നടക്കുന്നില്ല. മഴയുറച്ചാൽ ഉരുൾ പൊട്ടൽ ഭീഷണിയിലാണ്. മാറ്റിപ്പാർപ്പിക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല.
50 ലേറെ കുടുംബങ്ങളാണ് രണ്ട് ഊരുകളിലായി കാട്ടിൽ ദുരിതമനുഭവിക്കുന്നത്. ഏതുനിമിഷവും ഒരു ദുരന്തത്തെ മുന്നിൽ കണ്ടാണ് ഇവർ ഓരോ നിമിഷവും തള്ളി നീക്കുന്നത്.ഇന്നലെയാണ് ആദിവാസി ഊരിൽ പൊള്ളലേറ്റ യുവതിയെ 4 കിലോമീറ്റർ സ്ട്രക്ച്ചറിൽ ചുമന്ന് റോഡരികിൽ എത്തിച്ചത്. മലക്കപ്പാറക്കടുത്ത് വനമദ്ധ്യത്തിൽ ബീരൻകുടിയിൽ ആണ് സംഭവം.
ഭക്ഷണം പാകം ചെയ്യുന്നതിനിടെ പൊന്നുച്ചാമിയുടെ മകൾ രാധികയ്‌ക്കാണ് കാലിൽ പൊളളലേറ്റത്.മലക്കപ്പാറയിൽ നിന്നും കുത്തനെയുള്ള ഇറക്കത്തിലാണ് മുതുവ വിഭാഗത്തിൽപ്പെട്ട 7 കുടുംബങ്ങൾ താമസിക്കുന്ന ബീരാൻകുടിയിൽ ആദിവാസി ഊര് ഉള്ളത്.
ഊരിലേക്ക് റോഡില്ലാത്തതിനാൽ മലക്കപ്പാറയിലെ പോലീസും വനപാലകരും നാട്ടുകാരും ചേർന്നാണ് നാല് കിലോമീറ്ററിലേറെ ദൂരം സ്‌ട്രെച്ചർ ചുമന്ന് യുവതിയെ മലക്കപ്പാറയിലും തുടർന്ന് ചാലക്കുടി താലൂക്കാശുപത്രിയിലും എത്തിക്കുകയായിരുന്നു. യുവതിയുടെ നില ഗുരുതരമല്ല.രാധികയ്‌ക്ക് കാലിലാണ് പൊള്ളലേറ്റത്.
മുൻ
Comments