ആറ് ജെസിബി മെഷീനുകൾ , പൊളിച്ചു നീക്കിയത് 134 കെട്ടിടങ്ങൾ : ഉത്തരാഖണ്ഡ് തിരികെ പിടിച്ചത് 300 കോടിയുടെ സ്വത്തുക്കൾ , എതിർപ്പുമായി ഇടതുപക്ഷം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആറ് ജെസിബി മെഷീനുകൾ , പൊളിച്ചു നീക്കിയത് 134 കെട്ടിടങ്ങൾ : ഉത്തരാഖണ്ഡ് തിരികെ പിടിച്ചത് 300 കോടിയുടെ സ്വത്തുക്കൾ , എതിർപ്പുമായി ഇടതുപക്ഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2023, 05:05 pm IST
FacebookTwitterWhatsAppTelegram

നൈനിറ്റാൾ ; ഉത്തരാഖണ്ഡ് നൈനിറ്റാൾ നഗരത്തിലെ മെട്രോപോൾ പ്രദേശത്തുള്ള 134 അനധികൃത കെട്ടിടങ്ങൾക്ക് നേരെ ബുൾഡോസർ നടപടി . ആറ് ജെസിബി മെഷീനുകൾ ഉപയോഗിച്ചാണ് കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയത് .

എൺപത് സബ് ഇൻസ്പെക്ടർമാരെയും 150 വനിതാ കോൺസ്റ്റബിൾമാരെയും , നാല് സ്റ്റേഷനുകളിൽ നിന്നുള്ള പോലീസുകരെയും പ്രദേശത്ത് വിന്യസിച്ച ശേഷമായിരുന്നു നടപടി . 300 കോടി വിലമതിക്കുന്ന വസ്തുക്കളാണ് ഇത്തരത്തിൽ അനധികൃതമായി കൈയ്യേറിയിരുന്നത് .

ഓപ്പറേഷന് മുന്നോടിയായി വസ്തു അനധികൃതമായി കൈവശം വെച്ചവർക്ക് ജില്ലാ ഭരണകൂടം നോട്ടീസ് നൽകുകയും വീടുകള് ഒഴിയാൻ നിർദേശിക്കുകയും ചെയ്തിരുന്നു. നോട്ടീസിനെ തുടർന്ന് കൈയേറ്റക്കാർ ഇളവ് ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അവരുടെ ഹർജി തള്ളുകയായിരുന്നു.

കൈയേറ്റക്കാരോട് അടിയന്തരമായി സ്ഥലം ഒഴിയാൻ ഹൈക്കോടതി നിർദേശിച്ചു. ഭരണസമിതിയുടെ ഒഴിപ്പിക്കൽ നോട്ടീസും ഹൈക്കോടതിയുടെ ഉത്തരവുകളും ഉണ്ടായിട്ടും പല കൈയേറ്റക്കാരും സ്ഥലം വിട്ടുനൽകാത്തതിനാലാണ് ബുൾഡോസർ ഉപയോഗിച്ച് അനധികൃത വീടുകൾ പൊളിക്കാൻ തുടങ്ങിയത് .

നടപടിയിൽ ഇസ്ലാമിസ്റ്റുകളും ഇടതുപക്ഷവും രോഷാകുലരാണ് . ഇതേസ്ഥലത്ത് വീടുകൾ തിരികെ നിർമ്മിച്ചു നൽകണമെന്നാണ് ഇടത് പ്രവർത്തകർ ആവശ്യപ്പെടുന്നത് . വർഷങ്ങളായി കൈയേറ്റക്കാർ കൈവശം വച്ചിരുന്ന ശത്രു സ്വത്തുക്കൾ ഒഴിപ്പിക്കാൻ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്‌ഡിഎം) കോടതിയും ഉത്തരവിട്ടിരുന്നു . 2010ൽ സർക്കാർ ഭൂമിയുടെ കസ്റ്റഡി ഏറ്റെടുത്തിട്ടും എന്തിനാണ് ഭൂമി കയ്യേറിയതെന്ന് രേഖകൾ സമർപ്പിക്കാനും വാദിക്കാനും എസ്ഡിഎം കോടതി കൈയേറ്റക്കാർക്ക് മതിയായ സമയം നൽകി.

ഒരു ദശാബ്ദത്തിലേറെയായി തുടരുന്ന കൈയേറ്റത്തെ പിന്തുണയ്‌ക്കുന്ന ഒരു തുണ്ട് രേഖ പോലും സമർപ്പിക്കുന്നതിൽ കൈയേറ്റക്കാർ പരാജയപ്പെട്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. 2010ൽ സർക്കാർ ശത്രുക്കളുടെ സ്വത്ത് കസ്റ്റഡിയിലെടുത്തപ്പോൾ 116 കയ്യേറ്റക്കാരാണുണ്ടായിരുന്നതെന്ന് ഉത്തരാഖണ്ഡ് സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ എസ്എൻ ബാബുൽക്കറും ചീഫ് സ്റ്റാൻഡിംഗ് കൗൺസൽ സിഎസ് റാവത്തും ചൂണ്ടിക്കാട്ടി. എല്ലാ സ്വത്തുക്കളും സർക്കാർ ഏറ്റെടുത്തു. എന്നാൽ, 2023ഓടെ ഇത് 134 ആയി ഉയർന്നു .ഇവരെല്ലാം അനധികൃത താമസക്കാരാണെന്നും അടിയന്തരമായി ഒഴിപ്പിക്കാൻ ഉത്തരവിടണമെന്നും സംസ്ഥാനം കോടതിയെ അറിയിച്ചു.

പത്ത് ദിവസത്തിനകം സ്ഥലം ഒഴിയണമെന്ന് രേഖാമൂലം നൽകിയിട്ടും കൈയേറ്റക്കാർ വിസമ്മതിച്ചു . പ്രസ്തുത സ്വത്ത് മഹ്മൂദാബാദിലെ രാജാവ് എന്നറിയപ്പെടുന്ന പാക് പൗരനായ മുഹമ്മദ് അമീർ മുഹമ്മദ് ഖാന്റേതായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് മുഹമ്മദ് അമീർ അഹമ്മദ് ഖാൻ, അന്നത്തെ മഹ്മൂദാബാദിലെ രാജാവായിരുന്നു, ഇന്ത്യ വിട്ട് ഇറാഖിലേക്ക് മാറി. ഒടുവിൽ, 1957-ൽ പാക് പൗരത്വം സ്വീകരിച്ച അദ്ദേഹം താമസിയാതെ ലണ്ടനിലേക്ക് മാറി. അവിടെ വച്ച് അദ്ദേഹം 1973-ൽ മരിച്ചു. 1974 മുതൽ മഹ്മൂദാബാദിലെ രാജാവിന്റെ പിൻഗാമികൾ തന്റെ സ്വത്ത് ‘ശത്രു സ്വത്ത്’ എന്ന് വിളിക്കരുതെന്ന് ആവശ്യപ്പെട്ട് ഇന്ത്യാ ഗവൺമെന്റുമായി നിയമപോരാട്ടം നടത്തിവരികയായിരുന്നു.

 

 

Tags: bulldozerillegal building
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies