കോഴിക്കോട്: പ്രവർത്തിച്ച് കൊണ്ടിരുന്ന വാഷിഗ്് മെഷീൻ പൊട്ടിത്തെറിച്ചു. കോഴിക്കോട് മുക്കത്താണ് സംഭവം. കാരശേരി ജംഗ്ഷനിലെ ബൈജു ബാപ്പുട്ടിയുടെ വീട്ടിൽ ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. പൊട്ടിത്തെറിയെ തുടർന്ന് വാഷിംഗ് മെഷീനും വസ്ത്രങ്ങളും ചിതറിപ്പോയി.
വാഷിംഗ് മെഷീൻ പൊട്ടിത്തെറിയ്‌ക്കുന്ന സമയത്ത് സമീപം ആളില്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. നാല് വർഷം പഴക്കമുള്ള സെമി ആട്ടോമാറ്റിക് വാഷിംഗ് മെഷീനാണ് പൊട്ടിത്തെറിച്ചത്. വാഷംഗ് മെഷീനിന്റെ വയർ എലി കരണ്ട് ഷോർട്ട് സർക്യൂട്ട് ഉണ്ടായാതാകാം അപകടകാരണമെന്നാണ് കെഎസ്ഇബി അധികൃതർ പറയുന്നത്. പൊട്ടിത്തെറിയിൽ വാഷിംഗ് മെഷീനിന്റെ വയറുകളും പൈപ്പുകളും നശിച്ചിട്ടുണ്ട്.
Comments