അതിസുന്ദരം, ഉള്ളിൽ കൊടും വിഷം; തൊട്ടാൽ ജീവൻ വരെ പോയേക്കാം; അറിയണം ഈ വിഷച്ചെടികളെ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life

അതിസുന്ദരം, ഉള്ളിൽ കൊടും വിഷം; തൊട്ടാൽ ജീവൻ വരെ പോയേക്കാം; അറിയണം ഈ വിഷച്ചെടികളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2023, 11:37 pm IST
FacebookTwitterWhatsAppTelegram

ചില ചെടികളും പൂക്കളും നിങ്ങളെ കൊല്ലുമെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ? കാണാൻ വളരെ മനേഹരമായ പല പൂക്കളിലും മാരകമായ വിഷങ്ങളാണ് ഒളിഞ്ഞിരിക്കുന്നത്. അവ കൈകാര്യം ചെയ്യുന്നത് ശ്രദ്ധച്ചില്ലെങ്കിൽ ഗുരുതരമായി തന്നെ മനുഷ്യനെ ബാധിക്കും. കാണാൻ ഭംഗിയുണ്ടെന്ന് കരുതി തൊടാനായി പോയാൽ ദോഷം വന്ന് ഭവിയ്‌ക്കുന്നത് നമുക്ക് തന്നെയായിരിക്കും. അത്തരം ചെടികളാണിവ..

അക്കോണിറ്റം

അതി മനോഹരമായ ഇളം വയിലറ്റ് നിറത്തിലുള്ള പൂക്കളാണ് അക്കോണിറ്റം. എന്നാൽ ഇതിൽ ഒളിഞ്ഞിരിക്കുന്നതോ മനുഷ്യനെ തന്നെ കൊല്ലാൻ കഴിവുള്ള മാരക വിഷം. വിഷങ്ങളുടെ രാജ്ഞി എന്നാണ് അക്കോണിറ്റം അറിയപ്പെടുന്നത്. ഈ പൂക്കളിൽ നിന്ന് വിഷം മനുഷ്യശരീരത്തിലേക്ക് ഏറ്റു കഴിഞ്ഞാൽ ആറ് മണിക്കൂറിനുള്ളിൽ മരണം സംഭവിക്കും.

ലാബർണം

ഒറ്റ നോട്ടത്തിൽ കണിക്കൊന്നയോട് രൂപ സാദൃശ്യമുള്ള പൂക്കളാണിവ. മഞ്ഞ നിറത്തിലുള്ള പൂക്കൾ ആരെയും ആകർഷിക്കും. വളരെ സുഗന്ധമുള്ള പൂക്കളാണ് ലാബർണം. എന്നാൽ ഈ ചെടിയുടെ വിത്ത് മുതൽ എല്ലാ ഭാഗങ്ങളും വിഷാംശമുള്ളവയാണ്.

നെറിയം ഒലിയാൻഡർ

അപകടം പതിഞ്ഞിയിരിക്കുന്ന മറ്റൊരിനം പൂക്കളാണ് നെറിയം ഒലിയാൻഡർ. ഒരു ഇല മാത്രം മതി മനുഷ്യനെ കൊല്ലാൻ. വിഷം ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത് ഇവയുടെ ഇലയിലാണ്. ഇല കഴിച്ച് ഒരുപാട് പേർ മരണപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

പോയ്‌സൺ ഹെംലോക്ക്

വളരെയധികം വിഷമുള്ള ചെടിയാണ് പോയ്‌സൺ ഹെംലോക്ക്. ചെറിയ വെള്ള നിറത്തിൽ ബൊക്ക പോലെയാണ് പൂക്കൾ കാണപ്പെടുന്നത്. മഞ്ഞുത്തുള്ളികൾ പോലെ ചെറിയ പൂക്കളാണ് ഇവയ്‌ക്കുള്ളത്. മാരകമായ വിഷാംശമാണ് ഇവയിൽ അടിങ്ങിയിരിക്കുന്നത്.

മഞ്ചിനീൽ മരം

ലോകത്തിലെ ഏറ്റവും അപകടകരമായ മരങ്ങളിൽ ഒന്നാണിത്. വൃക്ഷത്തിന്റെ എല്ലാ ഭാഗത്തും വിഷം അടങ്ങിയിട്ടുണ്ട്. മരം കാണാൻ സുന്ദരമാണെങ്കിലും അടുത്ത് പോയി നിൽക്കുന്നത് പോലും അപകടകരമാണ്. മഴക്കാലത്ത് ഈ മരത്തിന്റെ ചുവട്ടിൽ പോയി നിൽക്കാൻ പാടില്ല. മഴത്തുള്ളികൾ വൃക്ഷത്തിന്റെ കറയുമായി കലരുന്നു. ഇത് ശരീരത്തിൽ പറ്റിയാൽ ചർമ്മം ചൊറിയാൻ തുടങ്ങുകയും പതിയെ അത് വ്രണമായി മാറുകയും ചെയ്യുന്നു.

വൈറ്റ് സ്‌നേക്ക് റൂട്ട്

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പാമ്പിന്റെ വിഷത്തിന് തുല്യമാണ് ചെടിയുടെ വിഷം. വൈറ്റ് സ്‌നേക്ക് റൂട്ട് ചെടികളിൽ ട്രെമെറ്റോൾ എന്ന വിഷവസ്തുവാണ് അടങ്ങിയിട്ടുള്ളത്. ഇത് കന്നുകാലികൾ കഴിയ്‌ക്കുന്നതും അപകടമാണ്. വെള്ള നിറത്തിൽ ചെറിയ പൂക്കളായാണ് വൈറ്റ് സ്‌നേക്ക് റൂട്ട് നിൽക്കുന്നത്. ഈ ചെടികളെ ആഹാരമാക്കുന്ന കന്നുകാലികളുടെ പാലോ മാംസമോ ഭക്ഷിച്ചാൽ മനുഷ്യർക്കും ഇത് അപകടമാണ്.

റോഡോഡെൻഡ്രോൺ

കടുത്ത പിങ്ക് നിറത്തിൽ നിൽക്കുന്ന റോഡോഡെൻഡ്രോൺ പൂക്കൾ ഒറ്റ നോട്ടത്തിൽ തന്നെ കാഴ്ചക്കാർക്ക് വളരെ ആകർഷകമാണ്. ഇത് മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപോലെ ദോഷം ചെയ്യും. കന്നുകാലികൾക്കും തേനീച്ചകൾക്കും പക്ഷികൾക്കുമെല്ലാം ഇത് അപകടമായി ഭവിയ്‌ക്കും. ഗ്രയാനോടോക്‌സിൻ എന്ന വിഷവസ്തുവാണ് ഈ പൂക്കളിൽ അടങ്ങിയിരിക്കുന്നത്. ഇവയിൽ നിന്ന് പരാഗണം നടത്തുന്ന തേനീച്ചകളുടെ തേൻ കഴിച്ചാൽ മനുഷ്യരും രോഗബാധിതരാകും.

Tags: FLOWERSSUB
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; പ്രവേശനം നാളെ മുതൽ 8 വരെ

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) കോഴ്‌സ്; ആദ്യഘട്ട പ്രൊവിഷണൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

പിഎം ശ്രീ പദ്ധതി,എബിവിപിയുടെ സമര വിജയം; വിദ്യാർത്ഥി സംഘടനകളെ ചർച്ചയ്‌ക്ക് വിളിച്ച് വിദ്യാഭ്യാസ മന്ത്രി

Latest News

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies