തിരുവനന്തപുരം: പൊതുസ്ഥലങ്ങളിൽ ജനങ്ങൾക്ക് ഇഷ്ടപ്രകാരം മാസ്ക് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യാം. പൊതുയിടങ്ങളിൽ മാസ്ക് ധരിക്കൽ നിർബന്ധമാക്കിക്കൊണ്ടുള്ള 2022 ഏപ്രിൽ 27ലെ ഉത്തരവാണ്് സർക്കാർ പിൻവലിച്ചത്. 2020 മാർച്ചിലാണു സംസ്ഥാനത്ത് ആദ്യമായി മാസ്ക് ധരിക്കൽ നിർബന്ധമാക്കിയത്.
കൊറോണ ഭീതി ഒഴിഞ്ഞതോടെ പലരും മാസ്ക് ധരിക്കാതായി. എന്നാൽ, വൈറസ് വ്യാപനം വീണ്ടും ഉയർന്നപ്പോൾ മാസ്ക് നിർബന്ധമാണെന്ന് ഓർമിപ്പിച്ച് 2022 ഏപ്രിലിലും കഴിഞ്ഞ ജനുവരിയിലും ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. കൊറോണ ഭീഷണി നിലവിലില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഈ ഉത്തരവുകൾ പിൻവലിച്ചിരിക്കുന്നത്. കൊറോണ മഹാമാരി കാലത്ത് മാസ്ക് ധരിക്കാത്തവരിൽ നിന്ന് പോലീസ് 500 രൂപയാണ് പിഴയായി ചുമത്തിയിരുന്നത്.
Comments