ഇന്ത്യയിൽ വൈദ്യുത കാറുകളുടെ നിർമ്മാണം ആരംഭിക്കാനൊരുങ്ങി ജർമൻ ആഡംബര വാഹന നിർമ്മാതാക്കളായ ബിഎംഡബ്ല്യു. കാറുകൾ പ്രാദേശികമായി ഉത്പാദിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഇന്ത്യയിൽ ഇവികളുടെ നിർമ്മാണം ആരംഭിക്കുന്നതെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് വിക്രം പാവ്വ പറഞ്ഞു.
ഇന്ത്യയിൽ വൈദ്യുത വാഹന വിപണിയിലെ കുതിപ്പും ജർമൻ കമ്പനിയെ സ്വാധീനിച്ചിട്ടുണ്ട്. 2023-ൽ ആദ്യ ആറ് മാസത്തിൽ ബിഎംഡബ്ല്യുവിന്റെ ഇന്ത്യയിലെ വിൽപനയിൽ ഒൻപത് ശതമാനം വൈദ്യുതി കാറുകളാണ് വിറ്റഴിഞ്ഞത്. 2025 ആകുമ്പോഴേക്കും 25 ശതമാനമായി ഉയരുമെന്നാണ് ബിഎംഡബ്ല്യുവിന്റെ കണക്കുക്കൂട്ടൽ. ഇന്ത്യൻ വിപണിയിലെ വൈദ്യുതി വാഹനങ്ങളുടെ വിൽപനയും ലഭ്യമായ സാങ്കേതികവിദ്യയുമെല്ലാം ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണം ആരംഭിക്കാനുള്ള തീരുമാനത്തെ സ്വാധീനിക്കുമെന്നും വിക്രം പവ്വ പറഞ്ഞു.
ഈ വർഷം നാല് മോഡലുകളാണ് i7,iX,i4,MINI SE എന്നീ മോഡലുകളാണ് കമ്പനി ഇന്ത്യയിൽ വിറ്റത്. ബിഎംഡബ്ല്യുവിന്റെ അഞ്ചാം തലമുറ ബാറ്ററികളാണ് പുതിയ വാഹനത്തിലുള്ളത്. ആറാം തലമുറ ബാറ്ററികൾ നിർമ്മിക്കാനുള്ള ഗവേഷണങ്ങൾ പുരോഗമിക്കുകയാണ്. ഈ വർഷം അവസാനം ആകുമ്പോൾ വിൽപനയുടെ 15 ശതമാനമായി ഇ-വാഹനങ്ങൾ ആധിപത്യം സ്ഥാപിക്കുമെന്ന് കമ്പനി പറയുന്നു.
Comments