കൊല്ലം: അന്തർ സംസ്ഥാന ഇരുതലമൂരി വിൽപ്പന സംഘം പിടിയിൽ. തൃശൂർ സ്വദേശി നൗഫൽ, കൊല്ലം കല്ലുവാതിക്കൽ സ്വദേശി ഉന്മേഷ് എന്നിവരാണ് ഇരുതലമൂരിയുമായി വനംവകുപ്പിന്റെ പിടിയിലായത്. 1 കോടി രൂപയ്‌ക്ക് കൊല്ലം സ്വദേശികളായ വ്യാപാരികൾക്ക് വിൽക്കുന്നതിനായി പാമ്പിനെ ആന്ധ്രയിൽ നിന്നുമാണ് കടത്തികൊണ്ടുവന്നത്.
ഇരുതലമൂരിയെ കച്ചവടം ചെയ്യുന്നുണ്ടെന്ന് അഞ്ചൻ ഫോറസ്റ്റ് ഓഫീസർ സജുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പ്രതികൾ ഉപയോഗിച്ച വാഹനങ്ങളും വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. ഇരുതലമൂരി കച്ചവടത്തിൽ 8 പേർകൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പുനലൂർ വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പിടിച്ചെടുത്ത ഇരുതലമൂരിയ്‌ക്ക് നാലര കിലോഗ്രാം തൂക്കവും, 138 സെന്റീമീറ്റർ നീളവുമാണുള്ളത്. വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂൾ ഒന്നിൽ പട്ടികപ്പെടുത്തിയ ജീവിയാണ് ഇരുതലമൂരി.
Comments