പാഠ്യപദ്ധതിയിൽ മാറ്റങ്ങൾ വരുത്താൻ കോഴിക്കോട് എൻഐടി. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള മാറ്റങ്ങളിലൂടെ മൾട്ടി ഡിസിപ്ലിനറി എജ്യുക്കേഷൻ ആൻഡ് റിസർച്ച് യൂണിവേഴ്‌സിറ്റിയായി എൻഐടിയെ മാറ്റുകയാണ് ലക്ഷ്യം. സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം, ഇഷ്ട വിഷയം തിരഞ്ഞെടുക്കാൻ കൂടുതൽ സ്വാതന്ത്ര്യമുള്ള ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് സിസ്റ്റം, പുതിയ പാഠ്യപദ്ധതി തുടങ്ങിയ മാറ്റങ്ങൾ കോഴിക്കോട് എൻഐടി ഈ വർഷം നടപ്പാക്കും.
ഹൈദരാബാദ് ഐഐടിയുമായുള്ള സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം അനുസരിച്ച് വിവിധ ഡിപ്പാർട്ടുമെന്റുകളിലെ ഒൻപത് ബിടെക് വിദ്യാർത്ഥികൾ ഹൈദരാബാദ് ഐഐടിയിലാകും അവസാന വർഷം പഠിക്കുക. ബിരുദ, ബിരുദാനന്തര ബിരുദ, പിഎച്ച്ഡി കോഴ്‌സുകളിലെ പരിഷ്‌കരിച്ച പാഠ്യപദ്ധതി ഈ അദ്ധ്യയന വർഷം നിലവിൽ വരും. റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ഡേറ്റാ സയൻസ് എന്നിവ മൈനർ വിഷയങ്ങളായി പഠിക്കാനും അവസരമുണ്ടാകും.
വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനത്തിനായി ലക്ഷ്മിഭായ് നാഷനൽ കോളജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (ഇംഹാൻസ്), ഹാർട്ട്ഫുൾനെസ് എജ്യുക്കേഷൻ ട്രസ്റ്റ് (എച്ച്ഇടി) തുടങ്ങിയ സ്ഥാപനങ്ങളുമായി ധാരണാപത്രവും ഒപ്പിടുമെന്നും സർവകലാശാല വ്യക്തമാക്കി.
















Comments