കാസർകോഡ്: മണിപ്പൂർ സംഘർഷത്തിന്റെ പേരിൽ നടത്തിയ റാലിയിൽ ഹിന്ദുകളെ ആക്രമിക്കാനും കൊലപ്പെടുത്താനും ആഹ്വാനം ചെയ്തതിന് പിന്നാലെ വ്യാപക പ്രതിഷേധമുയർന്നതോടെ മുഖം രക്ഷിക്കാനൊരുങ്ങി ലീഗ്. മുദ്രാവാക്യം വിളിച്ചയാളെ പുറത്താക്കിയതായി പത്രക്കുറിപ്പ് പുറത്തിറക്കി തടി രക്ഷിക്കാനുള്ള ശ്രമമാണ് ലീഗിന്റേത്. ഹിന്ദു വിശ്വാസികളുടെ പുണ്യമായി കാണുന്ന രാമായണ മാസത്തിൽ രാമായണത്തെയും കടന്നാക്രമിച്ചായിരുന്നു ലീഗിന്റെ മുദ്രാവാക്യം. പികെ ഫിറോസിന്റെ ലെറ്റർഹെഡിലാണ് പത്രക്കുറിപ്പ് ഇറങ്ങിയിരിക്കുന്നത്.
മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മണിപ്പൂർ ഐക്യദാർഢ്യ ദിനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നടന്ന റാലിയിൽ ലീഗിന്റെ ആശയങ്ങൾക്ക് വിരുദ്ധമായ രീതിയിലുള്ള മുദ്രാവാക്യമാണ് വിളിച്ചതെന്നും അച്ചടിച്ച നൽകിയ മുദ്രവാക്യം അല്ല വിളിച്ചതെന്നും ഇത് തെറ്റാണെന്നും മുദ്രാവ്യക്യം അബ്ദുൽ സലാമിനെ പുറത്താക്കിയെന്നായിരുന്നു പത്രക്കുറിപ്പിൽ പറഞ്ഞിരുന്നത്. എന്നാൽ ഇത് വെറും മുഖം രക്ഷിക്കൽ നടപടി മാത്രമായാണ് പൊതുസമൂഹം കാണുന്നത്. എഴുതികൊടുക്കാതെ ഇത്തരം മുദ്രാവാക്യങ്ങൾ എങ്ങനെ വിളിക്കാൻ സാധിക്കും, അതും ഈ രാമായണ മാസത്തിൽ അതിനെ കൂടി സ്പർശിക്കുന്ന തരത്തിലുള്ളത്. ഇത് മുൻ നിശ്ചയിച്ച മുദ്രാവാക്യമാണെന്ന് ഉറപ്പിക്കുന്നത് ഇതിനാലാണ്.
‘രാമായണം ചൊല്ലാതെ അമ്പലനടയിൽ കെട്ടിത്തൂക്കി പച്ചയ്‌ക്കിട്ട് കത്തിയ്‌ക്കും’ എന്നായിരുന്നു മുദ്രവാക്യം. ഇക്കഴിഞ്ഞ ദിവസമാണ് യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ ഹിന്ദു വിശ്വാസികൾക്ക് നേരെ മുദ്രാവാക്യമുയർന്നത്. മണിപ്പൂർ സംഘർഷത്തെ മറയാക്കി കേന്ദ്ര സർക്കാരിനെതിരെയും ആർഎസ്എസിനെതിരെയും മണിപ്പൂർ സർക്കാരിനെതിരെയും വ്യാജ വാർത്തകൾ പ്രചരിപ്പിക്കാനും ഹിന്ദു -ക്രിസ്ത്യൻ ഐക്യം ഇല്ലാതാക്കാനുമുള്ള പ്രവർത്തനത്തിന്റെ ഭാഗമായാണ് വിഷയത്തെ കാണുന്നത്. ആലപ്പുഴ എസ്ഡിപിഐ നടത്തി പ്രകടനത്തിൽ ഉയർന്ന മുദ്രാവാക്യത്തിന് സമാനമായ രീതിയിൽ വിശ്വാസത്തെ ഹനിക്കുന്നതായിരുന്നു കാസർകോഡ് നടന്ന മാർച്ചിലെ മുദ്രാവാക്യവും.
Comments