തിരുവനന്തപുരം:അനന്തപുരി എഫ് എം നിർത്താനുള്ള തീരുമാനം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറിന് കത്ത് നൽകി കേന്ദ്ര സഹമന്ത്രി വി മുരളീധരൻ.
അനുരാഗ് ഠാക്കൂറുമായുള്ള കൂടിക്കാഴ്ചയിലാണ് ആവശ്യമുന്നയിച്ചുകൊണ്ടുള്ള കത്ത് മുരളീധരൻ കൈമാറിയത്. ഇതു സംബന്ധിച്ച് ഫേയ്സ്ബുക്കിൽ പോസ്റ്റും വി.മുരളീധരൻ പങ്കുവെച്ചു. വിഷയം അനുഭാവപൂർവം പരിഗണിക്കാം എന്ന കേന്ദ്രമന്ത്രിയുടെ വാക്കുകൾക്ക് അദ്ദേഹം നന്ദിയും കുറിപ്പിൽ അറിയിച്ചു.
“അനന്തപുരി എഫ് എം നിർത്താനുള്ള തീരുമാനം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ മന്ത്രി ശ്രീ.അനുരാഗ് ഠാക്കൂറിന് കത്ത് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി 45 ലക്ഷം ശ്രോതാക്കളുള്ള എഫ്എം നിലനിർത്തണമെന്ന ശ്രോതാക്കളുടെ വികാരം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ഒരു വിനോദ മാദ്ധ്യമത്തിന് അപ്പുറം മലയാള ഭാഷയെയും സംസ്കാരത്തെയും പോഷിപ്പിച്ച് നിർത്തുന്ന അനന്തപുരി എഫ് എം തലസ്ഥാന ജനതയുടെ നിത്യജീവിതവുമായി ഇഴ ചേർന്ന് നിൽക്കുന്നതാണെന്നും കൂടിക്കാഴ്ചയിൽ മന്ത്രിയെ ധരിപ്പിച്ചു. വിഷയം അനുഭാവപൂർവം പരിഗണിക്കാം എന്ന കേന്ദ്രമന്ത്രിയുടെ വാക്കുകൾക്ക് നന്ദി.”- വി.മുരളീധരൻ പറഞ്ഞു.
















Comments