അഞ്ച് സഹോദരിമാരുടെ ഏക സഹോദരൻ , മാതാപിതാക്കളുടെ പൊന്നോമന : കാർഗിൽ യുദ്ധത്തിൽ വീരമൃത്യൂ വരിച്ച മകന്റെ ഇഷ്ടവിഭവങ്ങളൊരുക്കി ഇന്നും കാത്തിരിക്കുന്നു ഈ അമ്മ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഞ്ച് സഹോദരിമാരുടെ ഏക സഹോദരൻ , മാതാപിതാക്കളുടെ പൊന്നോമന : കാർഗിൽ യുദ്ധത്തിൽ വീരമൃത്യൂ വരിച്ച മകന്റെ ഇഷ്ടവിഭവങ്ങളൊരുക്കി ഇന്നും കാത്തിരിക്കുന്നു ഈ അമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2023, 07:40 pm IST
FacebookTwitterWhatsAppTelegram

ഒരമ്മയ്‌ക്ക് മക്കൾ എന്നും കുഞ്ഞുങ്ങളാണ് . ഈ ലോകത്തിന്റെ ഏത് കോണിൽ ഏത് നിലയിൽ അവർ ജീവിച്ചാലും അമ്മയുടെ കണ്ണുകളിൽ അവർക്ക് എന്നും കുട്ടിത്തമാണ് . മണ്മറഞ്ഞ് പോയ മകന്റെ ഓർമ്മയിൽ ജീവിക്കുന്ന ഇന്നും ജീവിക്കുന്ന അമ്മയാണ് മഹീന്ദർ കൗർ . ഇന്ത്യയുടെ വിജയത്തിനായി കാർഗിൽ യുദ്ധത്തിൽ തന്റെ ജീവൻ ബലിയർപ്പിച്ച ധീരസൈനികൻ രാജേഷ്കുമാറിന്റെ അമ്മ .

പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിലെ തൽവാര ബ്ലോക്കിലെ റായ്പൂർ ഗ്രാമവാസിയായിരുന്നു രാജേഷ് കുമാർ . രാജ്യസേവനം രാജേഷ് കുമാറിന് ജീവനിൽ അലിഞ്ഞ് ചേർന്ന വികാരമായിരുന്നു . രാജ്യത്തെ സേവിക്കുന്നതിനായി 1995 ൽ ഇന്ത്യൻ സൈന്യത്തിൽ 16 ഡോഗ്ര റെജിമെന്റിൽ നിയമിതനായി. 4 വർഷത്തെ സൈനിക ജീവിതം . ഇതിനിടെയാണ് രാജേഷ് കാർഗിൽ യുദ്ധത്തിൽ അണിനിരന്നത് . സ്വന്തം രാജ്യത്തിന്റെ വിജയത്തിനായി രാജേഷ് തന്റെ ജീവൻ സമർപ്പിച്ചു. രാജേഷിന്റെ അമ്മ മഹീന്ദർ കൗർ ഇപ്പോഴും തന്റെ മകൻ ജീവിച്ചിരിപ്പുണ്ടെന്നും തനിക്കൊപ്പമുണ്ടെന്നും വിശ്വസിച്ചാണ് ജീവിക്കുന്നത് .

എല്ലാ ദിവസവും മകന്റെ മുറിയിൽ പോയി കിടക്ക വൃത്തിയാക്കുന്നു . യൂണിഫോം, ഷൂസ്, എല്ലാം വൃത്തിയാക്കി വയ്‌ക്കുന്നു . ഇഷ്ടമുള്ള വിഭവം ഒരുക്കി മുറിയിൽ കൊണ്ടു വയ്‌ക്കുന്നു . തന്റെ കണ്ണിൽ മകൻ ജീവനോടെയുണ്ടെന്ന് തോന്നിക്കാൻ എല്ലാം ആ അമ്മ ചെയ്യുന്നുണ്ട് . രണ്ടു നേരവും പൂജിച്ച ശേഷം മകന്റെ ഫോട്ടോയിൽ അമ്മ ദിവസവും തിലകം ചാർത്തുന്നു. മകന്റെ ബലിയർപ്പണം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് ഈ പതിവുകൾ ആരംഭിച്ചത്.

അഞ്ച് സഹോദരിമാരുടെ ഏക സഹോദരനായിരുന്നു രാജേഷ് . മാതാപിതാക്കളുടെ പൊന്നോമന മകൻ . മകന്റെ ഈ ത്യാഗം 24 വർഷങ്ങൾക്ക് ശേഷവും ഓർക്കുമ്പോൾ ഈ അമ്മയുടെ നെഞ്ച് അഭിമാനത്താൽ തുടിക്കും . അമ്മാവൻ പട്ടാളത്തിലായിരുന്നതിനാൽ പട്ടാളത്തിൽ ചേരാനായിരുന്നു രാജേഷ് ആഗ്രഹിച്ചത് . ‘ എന്നാൽ ഞങ്ങളുടെ കുടുംബം ഇതിന് തയ്യാറായില്ല. അവന്റെ പിടിവാശി സഹിക്കാനാവാതെ ഞങ്ങൾ സൈന്യത്തിൽ ചേർത്തു. കുറച്ച് വർഷങ്ങൾക്ക് ശേഷം കാർഗിൽ യുദ്ധം ആരംഭിച്ചു.മകന്റെ യൂണിറ്റിനെയും കാർഗിലിൽ വിന്യസിച്ചു. യുദ്ധം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷം രണ്ട് പട്ടാളക്കാർ ഞങ്ങളുടെ വീട്ടിൽ വന്ന് മകന്റെ അപകടത്തെക്കുറിച്ച് പറഞ്ഞു. ക്രമേണ, ഗ്രാമത്തിലെ ആളുകൾ വീട്ടിൽ ഒത്തുകൂടുന്നത് കണ്ടതോടെ ഒരു പരിധിവരെ മനസ്സിലായി എന്റെ മകൻ പോയെന്ന് . അടുത്ത ദിവസം തന്നെ മകന്റെ മൃതദേഹം ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞ് വീട്ടിലെത്തി. ‘ കണ്ണീരടക്കിയാണ് അമ്മ മകനെ കുറിച്ച് സംസാരിച്ചത് . ഇന്നും ഗ്രാമത്തിലെ ഓരോത്തർക്കും അഭിമാനമാണ് രാജേഷ്.

 

Tags: kargil
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies