FIFA 2023 വനിതാ ലോകകപ്പിനിടെ മൊറോക്കൻ വനിതാ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനോട് വളരെ ആക്ഷേപകരവും അനുചിതവുമായ ചോദ്യം ഉന്നയിച്ചതിനു പിന്നാലെ മാപ്പ് പറഞ്ഞ് ബിബിസി.മൊറോക്കൻ വനിതാ ലോകകപ്പ് ടീം ക്യാപ്റ്റൻ ഗിസ്‌ലെയ്ൻ ചെബാക്കിനോട് ബിബിസി റിപ്പോർട്ടർ നിങ്ങളുടെ ഫുട്ബോൾ ടീമംഗങ്ങളിൽ ആരെങ്കിലും ലെസ്ബിയൻമാരാണോ എന്നായിരുന്നു ചോദിച്ചത് . ഇത് ചാനലിനെതിരെ വൻ രോഷം ക്ഷണിച്ചുവരുത്തി . പിന്നാലെയാണ് ബ്രിട്ടീഷ് ചാനൽ ക്ഷമാപണം നടത്തിയത്.
മൊറോക്കോയിൽ സ്വവർഗ്ഗാനുരാഗം നടത്തുന്നത് നിയമവിരുദ്ധമാണ്. അതറിഞ്ഞിട്ടും റിപ്പോർട്ടർ ഉന്നയിച്ച ചോദ്യമാണ് വിവാദമായത് . നിങ്ങളുടെ ടീമിൽ സ്വവർഗ്ഗാനുരാഗികളാരെങ്കിലും ഉണ്ടോ, മൊറോക്കോയിലെ അവരുടെ ജീവിതം എന്താണ്? എന്നായിരുന്നു ചോദ്യം .
ചോദ്യത്തിൽ ഗിസ്‌ലെയ്ൻ ചെബ്ബക്കും മൊറോക്കൻ പരിശീലകനും അസ്വസ്ഥരായിരുന്നു. ചോദ്യത്തിന് മറുപടിയായി, ചെബ്ബക്ക് നെറ്റി ചുളിച്ച് ഇയർഫോൺ അഴിച്ചുമാറ്റി, കോച്ചിനെ നോക്കി ചിരിച്ചു. ചെബാക്ക് പ്രതികരിക്കുന്നതിന് മുമ്പ്, ഒരു ഫിഫ പ്രതിനിധി ഇടപെട്ടു, ചോദ്യം “രാഷ്‌ട്രീയം” ആണെന്ന് അവകാശപ്പെടുകയും ഫുട്ബോളുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ ഉറച്ചുനിൽക്കാൻ മാധ്യമങ്ങളോട് നിർദ്ദേശിക്കുകയും ചെയ്തു.
എന്നിട്ടും, മൊറോക്കൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ചോദ്യത്തിന് ഉത്തരം നൽകണമെന്ന് ബിബിസി റിപ്പോർട്ടർ നിർബന്ധിച്ചു.എന്നാൽ ക്യാപ്റ്റൻ ബിബിസി റിപ്പോർട്ടറുടെ അഭിപ്രായങ്ങൾ അവഗണിച്ച് മറ്റൊരു റിപ്പോർട്ടറുടെ ഒരു ചോദ്യം അനുവദിച്ചുകൊണ്ട് പത്രസമ്മേളനം തുടർന്നു. മുറിയിലുണ്ടായിരുന്ന മറ്റ് മാധ്യമപ്രവർത്തകരും ഈ ചോദ്യത്തെ സോഷ്യൽ മീഡിയയിൽ വിമർശിച്ചു.
പ്രതിഷേധത്തിന് ശേഷം “ചോദ്യം അനുചിതമാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. എന്തെങ്കിലും ഉപദ്രവമോ ദുരിതമോ ഉണ്ടാക്കാൻ ഞങ്ങൾ ഉദ്ദേശിച്ചിരുന്നില്ല.- എന്നാണ് ബിബിസി വക്താവ് പറഞ്ഞത് .
















Comments