തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണത്തിൽ ആകപ്പാടെ പന്തിക്കേടായിരുന്നുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം
പി.കെ ശ്രീമതി. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് ശ്രീമതിയുടെ വാക്കുകൾ. ഉദ്ഘാടനം ചെയ്യാനായി കോൺഗ്രസ് നേതൃത്വം ക്ഷണിച്ചെത്തിയ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കാൻ തുടങ്ങിയപ്പോൾ സദസ്യർ മുദ്രാവാക്യം വിളിച്ചതും. അനുശോചന യോഗത്തിലേക്ക് ക്ഷണിച്ച് വരുത്തി കുത്തുവാക്കുകൾകൊണ്ട് അഭിഷേകം നടത്തിയതും, അണികളെ ശാന്തരാക്കാൻ സദസ്യലെ നേതാക്കാൾ മുഖ്യമന്ത്രിയുടെ മൈക്ക് ഉപയോഗിച്ചതും മൈക്ക് അപശബ്ദമുണ്ടാക്കിയതും എല്ലാം കൂടി നോക്കുമ്പോൾ പരിപാടിയിൽ പന്തിക്കേടാണെന്നായിരുന്നു പി.കെ ശ്രീമതി കുറിച്ചത്.
മുഖ്യമന്ത്രിയെ യോഗത്തിലേക്ക് ക്ഷണിച്ച് വരുത്തി അപമാനിച്ചു. എന്നാൽ പ്രകോപനങ്ങൾക്ക് വിധേയനായില്ലെന്നും ഉമ്മൻചാണ്ടിയുടെ നന്മകളും ഭരണപാടവത്തെക്കുറിച്ചും മനസിൽ തട്ടുന്ന അനുസ്മരണം നടത്തിയെന്നും ശ്രീമതി കുറിച്ചു. മൈക്ക് യന്ത്രമായതിനാൽ വിവേകം പ്രതീക്ഷിക്കുന്നില്ലെന്നും എന്നാൽ വിവേകവും ഔചിത്യബോധവും പ്രതീക്ഷിക്കുന്ന മനുഷ്യർ അത്തരമൊരും വേദിയായിട്ട് കൂടി അത് കാണിച്ചില്ലെനായിരുന്നു ശ്രീമതിയുടെ ആരോപണം. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വിശാലമനസ്‌ക്കനും സഹൃദയനും എല്ലാവരേയും ഉൾക്കൊള്ളാനുള്ള മനസ്സുമുള്ള സമാദരണീയനായിരുന്നു. വ്യത്യസ്ത വീക്ഷണമുള്ളവർ ഒന്നിച്ചണിനിരക്കേണ്ടുന്ന അനുശോചന വേദിയായിരുന്നു അത്, എന്നാൽ ചടങ്ങിനോടുതന്നെയുള്ള നിന്ദയും അനൗചിത്യവും ആണ് അദ്ദേഹത്തിന്റെ പാർട്ടിയിലെ നേതൃത്വത്തിൽ ചിലരും ഒരു വിഭാഗം അണികളും പ്രകടിപ്പിച്ചത്.
കേരളത്തിൽ ഇന്നേവരെയുണ്ടായ കീഴ്വഴക്കം തെറ്റിച്ച് അനുശോചനയോഗത്തെ രാഷ്‌ട്രീയവത്ക്കരിച്ച കോൺഗ്രസ് നേതൃത്വത്തിൽ ചിലർ കാണിച്ച മാന്യതയില്ലായ്മയേയും മര്യാദയില്ലായ്മയേയും കുറിച്ച് ചർച്ച ചെയ്യുന്നതിനു പകരം മൈക്ക് പണിമുടക്കിയതിലാണ് ഗവേഷണവും ചർച്ചകളും നടക്കുന്നതെന്നായിരുന്നു ശ്രീമതി കുറിച്ചത്.
















Comments