തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യ നയത്തിനെതിരെ പ്രതിഷേധവുമായി സിപിഐ. സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസിയാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. കള്ള് ചെത്തുമായി ബന്ധപ്പെട്ട പുതിയ മാനദണ്ഡങ്ങളാണ് പ്രതിഷേധത്തിന് വഴിവെച്ചിരിക്കുന്നത്.
ഇന്നലെ ചേർന്ന മന്ത്രിസഭ യോഗം പുതിയ മദ്യനയത്തിന് അംഗീകാരം നൽകിയിരുന്നു. ബാർ ലൈസൻസ് ഫീസ് വർധിപ്പിച്ചതാണ് നയത്തിലെ പ്രധാന മാറ്റം. 5 ലക്ഷം രൂപയാണ് വർധിപ്പിച്ചത്. നിലവിൽ 30 ലക്ഷം രൂപയാണ് ഫീസ്. ഇത് 35 ലക്ഷമാകും. ഒന്നാം തീയതിയിലെ ഡ്രൈഡേ ഒഴുവാക്കാൻ സാദ്ധ്യതയില്ലെന്നാണ് ലഭിക്കുന്ന വിവരം. യൂണിയനുകൾ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്നാണ് നീക്കം അവസാനിപ്പിച്ചത്.
ഐടി പാർക്കുകളിൽ പബുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷത്തെ നയത്തിൽ തീരുമാനം ഉണ്ടായെങ്കിലും പ്രാവർത്തികമായിരുന്നില്ല. എന്നാൽ ഈ വർഷം തന്നെ പബുകൾ ആരംഭിക്കാനുള്ള കാര്യത്തിൽ തീരുമാനമാകും എന്നാണ് ലഭിക്കുന്ന വിവരം.
Comments