തിരുവനന്തപുരം: സഭ ടിവിയുടെ ദൃശ്യങ്ങൾ മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തി കേരളനിയമസഭ. നിയമസഭക്കുളളിലെ സർക്കാർ നിലപാടുകളെ ചോദ്യം ചെയ്യുന്ന രീതിയിൽ വീഡിയോകൾ ഉപയോഗിക്കാൻ പാടില്ലെന്നാണ് പുതിയ നിർദ്ദേശം. എന്നാൽ സിയമസഭയിലെ ചോദ്യോത്തര വേള പുനഃസ്ഥാപിക്കണമെന്ന മാദ്ധ്യമപ്രവർത്തകരുടെ ആവശ്യവും ഇതുവരെ അംഗീകരിച്ചില്ല.
സഭാ ടിവിയുടെ ഉളളടക്കം സമൂഹമാദ്ധ്യമങ്ങളിൽ ഉപയോഗിക്കുമ്പോൾ കടപ്പാട് രേഖപ്പെടുത്തണം. ഇൻസ്റ്റഗ്രാമിൽ ഉളളടക്കം എടുത്താൽ സഭാ ടിവിയെ മെൻഷൻ ചെയ്യണം. വീഡിയോ ഉപയോഗിക്കുകയാണെങ്കിൽ പ്രേക്ഷകർക്ക് കാണാൻ കഴിയുന്ന വിധം ലോഗോയും വാട്ടർമാർക്കും പ്രദർശിപ്പിക്കണം. ചെറിയൊരു ഭാഗം എടുത്ത് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ പ്രചരിപ്പിക്കരുത്. സർക്കാരിനെയോ നിയമസഭയെയോ ജനപ്രതിനിധികളെയോ കരിവാരി തേക്കാനായി ഉപയോഗിക്കരുത്. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുളള തലവാചകങ്ങൾ സഭാ ടിവിയുടെ വീഡിയോകൾക്ക് നൽകരുത് എന്നിവയാണ് മാദ്ധ്യമങ്ങൾക്കായി പുറത്തിറക്കിയ നിർദ്ദേശങ്ങൾ.
Comments