ഗുരുവായൂരിൽ എസ്.യു.വി കാണിക്കയായി സമർപ്പിച്ചതിന് പിന്നാലെ ഷിർദി സായി ബാബ ക്ഷേത്രത്തിലും പുതിയ XUV700 എസ്.യു.വി വഴിപാടായി മഹീന്ദ്ര ട്രസ്റ്റ് നൽകി. മോഡലിന്റെ AX7L വേരിയന്റാണ് ഷിർദിയിലെ സായി ബാബ സൻസ്ഥാന്റെ ദൈവിക വാസസ്ഥലത്തേക്ക് എത്തുന്നത്. 31ലക്ഷം രൂപയുടെ എസ്.യു.വിയാണ് കാണിക്കയായി സമര്‍പ്പിച്ചത്.
ഗുരുവായൂരപ്പന് ഥാർ, XUV700 എസ്.യു.വികളാണ് കാണിക്കയായി സമർപ്പിച്ചത്.സൻസ്ഥാൻ സംഘടിപ്പിച്ച ചടങ്ങിലാണ് എസ്.യു.വിയുടെ താക്കോൽ കൈമാറ്റം നടന്നത്. രാജ്യത്തെ ഏറ്റവും വലിയ എസ്.യു.വി നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഓട്ടോമോട്ടീവ് ഡിവിഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മഹീന്ദ്രയുടെ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ബോർഡ് അംഗവുമായ വിജയ് നക്രയാണ് ചടങ്ങിനെത്തിയത്.
ഷിർദിയിലെ സായിബാബ ക്ഷേത്രത്തിന് മുന്നിൽ വെച്ചാണ് ഔദ്യോഗിക ചടങ്ങുകൾ നടന്നത്. ഘോഷയാത്രയ്‌ക്ക് ശേഷം മഹീന്ദ്ര എക്സിക്യൂട്ടീവ് ശ്രീ സായിബാബ സൻസ്ഥാന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആകാശ് കിസ്വെയ്‌ക്ക് താക്കോൽ കൈമാറി. രാജ്യത്ത് പുതിയ മോഡൽ അവതരിപ്പിക്കുമ്പോഴെല്ലാം ആദ്യ മോഡലുകളിലൊന്ന് ശ്രീ സായിബാബ സൻസ്ഥാനിലേക്ക് എത്തിക്കുകയും സംഭാവന നൽകുകയും ചെയ്യുമെന്ന് കമ്പനി ഉറപ്പുനൽകിയിട്ടുമുണ്ട്.
Comments