ഗാന്ധിനഗർ: രണ്ട് ദിവസത്തെ സന്ദർശനത്തിനിടെ ഗുജറാത്തിലെത്തിയ പ്രധാനമന്ത്രി ഗാന്ധിനഗറിൽ സംഘടിപ്പിക്കുന്ന സെമിക്കോൺ ഇന്ത്യ ഉദ്ഘാടനം ചെയ്യും. ഗാന്ധിനഗറിലെ മഹാത്മാ മന്ദിരത്തിലാണ് പരിപാടിയുടെ ഉദ്ഘാടന ചടങ്ങുകൾ നടക്കുന്നത്. ‘ഇന്ത്യയുടെ സെമികണ്ടക്ടറിന്റെ ആവാസവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു’എന്നതാണ് സമ്മേളനത്തിന്റെ തീം.
സെമികണ്ടക്ടർ നിർമ്മാണത്തിലെ അത്യാധുനിക സാങ്കേതിക വിദ്യകളെക്കുറിച്ച് പ്രതിപാദിക്കുന്ന പരിപാടിയാണ് ഗാന്ധിനഗറിൽ സംഘടിപ്പിക്കുന്ന സെമിക്കോൺ ഇന്ത്യ 2023. വ്യവസായം, അക്കാദമിക്, ഗവേഷണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ദർ സമ്മേളനത്തിൽ പങ്കെടുക്കും. സെമികണ്ടക്ടർ നിർമ്മാണം, സാങ്കേതിക വികസനം എന്നിവയുടെ ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റുന്ന സെമികണ്ടക്ടർ നയങ്ങൾ സമ്മേളനത്തിൽ പ്രദർശിപ്പിക്കുന്നതായിരിക്കും.
എൻഎക്‌സ്പി സെമികണ്ടക്ടേഴ്‌സ്, എസ്ടിമൈക്രോ ഇലക്ട്രോണിക്സ്, ഗ്രാന്റ്വുഡ് ടെക്നോളജീസ്, മൈക്രോൺ ടെക്നോളജി, അപ്ലൈഡ് മെറ്റീരിയൽസ്, ഫോക്സ്‌കോൺ, സെമി, കാഡൻസ്, എഡിഎം എന്നീ പ്രമുഖ കമ്പനികളുടെ പ്രതിനിധികളുടെ പങ്കാളിത്തത്തിന് സെമിക്കോൺ ഇന്ത്യ സാക്ഷ്യം വഹിക്കും. സെമികണ്ടക്ടറിന്റെ നവീകരണം, വളർച്ച എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യയിലെയും ഗുജറാത്തിലെയും സെമികണ്ടക്ടർ വ്യവസായത്തിന്റെ ഭാവി രൂപപ്പെടുത്തുന്നത്തുന്നതിന് ഈ പരിപാടി സഹായാകമാകും.
Comments