പിഎസ്ജിയുമായി വഴിപിരിഞ്ഞ് ഇന്റർ മിയാമിയിലേക്ക് ചേക്കേറിയ സൂപ്പർ താരം ലയണൽ മെസി സന്തോഷവാനാണെന്ന് അടിവരയിടുന്ന വാർത്തകളാണ് അമേരിക്കൽ ക്ലബിൽ നിന്ന് പുറത്തുവരുന്നത്. ലോകകപ്പ് നേടിയതിന് പിന്നാലെ അർജന്റീന ടീമിലെ സഹതാരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനുമടക്കം സ്വർണത്തിൽ കസ്റ്റമൈസ് ചെയ്ത് ഐഫോൺ താരം സമ്മാനിച്ചിരുന്നു.
ഇതിന് പിന്നാലെയാണ്ഇന്റർ മിയാമിയിലേക്ക് സഹതാരങ്ങൾക്കും മെസി പ്രത്യേക സമ്മാനം നൽകുന്നത്. ബ്ലാക്ക് ബീറ്റ്‌സിന്റെ കസ്റ്റമൈസ് ചെയ്ത ഹെഡ് ഫോണുകളാണ് സഹതാരങ്ങൾ സമ്മാനിച്ചത്. പിങ്കും കറുപ്പും നിറങ്ങൾ ഇടകലർന്ന ഹെഡ് ഫോണിൽ ക്ലബിന്റെ ബാഡ്ജും ഉണ്ട്.
മുൻ ന്യൂകാസിൽ യുണൈറ്റഡ് താരവും ഇപ്പോൾ മെസിയുടെ സഹതാരവുമായ ഡെ ആന്ദ്രേ യെഡ്‌ലിന്നാണ് സമ്മാനത്തെക്കുറിച്ച് പറഞ്ഞത്. ‘ അതെ മെസി തന്നതാണ്, ടീമിലെ എല്ലാവർക്കും നൽകി. അത് അദ്ദേഹം വാങ്ങിയതാണോ എന്നറിയില്ല. എന്തായാലും അദ്ദേഹത്തിന്റെ ആദ്യ മത്സരത്തിന് ശേഷംഎല്ലാവർക്കും ഹെഡ് ഫോൺ നൽകി’- ആന്ദ്രേ യെഡ്‌ലിൻ പറഞ്ഞു.
Messi gifted all of his new Inter Miami teammates with custom Beats by Dre headphones with the club’s colors and shield 😯🎧 pic.twitter.com/7rxkmfeJwY
— ESPN FC (@ESPNFC) July 27, 2023
“>
ഇന്റർ മിയാമിക്ക് വേണ്ടി അരങ്ങേറ്റ മത്സരത്തിൽ മെസി അത്യുഗ്രൻ ഫ്രീ കിക്ക് ഗോൾ നേടിയിരുന്നു. ലീഗ് കപ്പിലെ ആദ്യ മത്സരത്തിൽ മെക്‌സിക്കൻ ക്ലബ്ബായ ക്രുസ് അസുളിനെതിരെയാണ് മെസി ഗോൾ നേടിയത്. ഫ്‌ളോറിഡയിലെ ഡിആർവി പിഎൻകെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്റർ മിയാമി 2-1 ന് ജയിച്ചു. മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ ഫ്രീ കിക്കിലൂടെയാണ് മെസി ഗോൾ നേടിയത്.
















Comments