തിരുവനന്തപുരം: കള്ള് കേരളത്തിന്റെ തനത് പാനീയമാണെന്നും കളള് വ്യവസായത്തെ ആധുനികവത്കരിച്ച് നിലനിർത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷ്. കള്ള് ചെത്ത് വ്യവസായത്തെ നവീകരിക്കുന്നതിനുള്ള നയമാണ് പുതിയ മദ്യനയമെന്നും മന്ത്രി പറഞ്ഞു.
പഴയ നിലയിൽ നിന്ന് മാറ്റം വരണമെന്നും ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയെന്ന് ഉദ്ദേശത്തോടെയാണ് മദ്യനയം നടപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിൽ ആകെ 309 ഔട്ട്‌ലെറ്റുകൾ ആണ് ഉള്ളത്. കർണാടകയിൽ 3980 ഉം തമിഴ്‌നാട്ടിൽ 6380 ഔട്ട്‌ലെറ്റുകളുണ്ട. മറ്റ് സംസ്ഥാനങ്ങൾ അവരുടെ ഉൽപന്നങ്ങൾ ബ്രാൻഡ് ചെയ്യുമ്പോൾ എന്തുകൊണ്ട് കേരളത്തിന്റെ തനത് പാനീയമായ് കളളിനെ ബ്രാൻഡ് ചെയ്തുകൂടായെന്നും മന്ത്രി ആരാഞ്ഞു. ഇതുവഴി കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും സർക്കാർ ലക്ഷ്യമിടുന്നതായും എംബി രാജേഷ് പറഞ്ഞു.
മദ്യ വർജനം തന്നെയാണ് സർക്കാർ നയം. ദീർഘകാല അടിസ്ഥാനത്തിൽ മാത്രം കൈവരിക്കാൻ കഴിയുന്ന ഒന്നാണത്. കപടമായ നിലപാടെടുക്കാൻ സർക്കാരിന് കഴിയില്ലെന്നും യാഥാർത്ഥ്യബോധ്യത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കള്ളിന്റെ പോഷകാംശം എത്രയെന്ന് തനിക്ക് അറിവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
















Comments