തിരുവനന്തപുരം: പ്രിൻസിപ്പൽ നിയമനത്തിൽ ചട്ടവിരുദ്ധമായി ഇടപെട്ടിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു. ആരോപണം അടിസ്ഥാന രഹിതമെന്നും അന്തിമ പട്ടിക ഒരിടത്തും തയ്യാറായിട്ടില്ലെന്നുമാണ് മന്ത്രിയുടെ ന്യായീകരണം.
സർക്കാർ കോളേജുകളിലെ പ്രിൻസിപ്പൽ നിയമനവുമായി ബന്ധപ്പെട്ട് യു.ജി.സി ചട്ടങ്ങൾ ലംഘിക്കുന്നതിനോ സ്‌പെഷ്യൽ റൂൾസിലെ നിബന്ധനകൾ ലംഘിക്കുന്നതിനോ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്നാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ ന്യായീകരണം. തനിക്കോ സർക്കാരിനോ നിയമനവുമായി ബന്ധപ്പെട്ട് പ്രത്യേക താൽപര്യമില്ലെന്നുമാണ് ഇടപെടൽ വ്യക്തമാക്കിയുള്ള വിവരാവകാശ രേഖ പുറത്ത് വന്നതിന് പിന്നാലെയുള്ള മന്ത്രിയുടെ പ്രതികരണം.
അധികാരം ദുരുപയോഗം ചെയ്ത മന്ത്രി ബിന്ദു ഉന്നത വിദ്യാഭ്യാസമേഖലയെ എകെജി സെന്ററാക്കി മാറ്റി കഴിഞ്ഞുവെന്നായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ പരിഹാസം. പട്ടിക തിരുത്തിച്ച് അനർഹരെ കുത്തി നിറച്ച മന്ത്രിക്ക് ഇനിയും ആ സ്ഥാനത്ത് തുടരാൻ അർഹതയില്ല. മന്ത്രി നടത്തിയത് നഗ്നമായ സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാത സമീപനവുമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
















Comments