തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് തമന്ന ഭാട്ടിയ. നായികയായി എത്തിയ ചിത്രങ്ങളിലൂടെ ഒരുപിടി ഹിറ്റ് ഗാനങ്ങളും തമന്ന ആരാധകർക്ക് സമ്മാനിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ ജയിലറിലെ ഗാനത്തിലൂടെയും ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് താരം. കാവാല എന്ന ഗാനം വിജയിപ്പിച്ചതിന് താരം ആരാധകരോട് നന്ദി അറിയിക്കുകയും ചെയ്തു. ഗാനത്തിന്റെ വിജയത്തെ കുറിച്ച് തമന്നയുടെ വാക്കുകൾ ഇങ്ങനെ.
ആരാധകർ വളരെയധികം ആവേശത്തോടെയാണ് ഗാനം ഏറ്റെടുത്തത്. ഗാനത്തെ വലിയ ട്രെന്റാക്കി മാറ്റുകയും ചെയ്തു. ഗാനം ഞങ്ങളെ ഒരുപാട് പ്രമോട്ട് ചെയ്തിട്ടുണ്ട്. ഹിന്ദി, മലയാളം, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ജയിലർ പ്രദർശനത്തിനെത്തുക. അതുകൊണ്ട് തന്നെ എല്ലാ പ്രേക്ഷകരിലേയ്‌ക്കും ചിത്രം എത്തിക്കാൻ സാധിക്കുമെന്നുമായിരുന്നു താരത്തിന്റെ വാക്കുകൾ.
കാവാല ഗാനത്തിന്റെ തമിഴ് പതിപ്പാണ് ആദ്യം എത്തിയത്. പ്രേക്ഷക ശ്രദ്ധ നേടിയതോടെ ചിത്രത്തിന്റെ ഹിന്ദി പതിപ്പും എത്തിയിരിക്കുകയാണ്. അതിന്റെ സന്തോഷവും താരം പങ്കുവെച്ചു.
















Comments