തിരുവനന്തപുരം : സ്പീക്കര്‍ എ എന്‍ ഷംസീറിനും സിപിഎം നേതാവ് പി ജയരാജനും സുരക്ഷ വർദ്ധിപ്പിച്ചു . ഇരു നേതാക്കളുടെയും പൊതു പരിപാടികള്‍ക്കും സുരക്ഷ വര്‍ദ്ധിപ്പിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണവും കൂട്ടും.
ഹിന്ദു ദൈവങ്ങളെ കുറിച്ച് ഷംസീറിന്റെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഇതിനെതിരെ ഹിന്ദു ഐക്യ വേദിയും യുവമോര്‍ച്ചയും ബി ജെ പിയും രംഗത്ത് വന്നു. തുടര്‍ന്ന് ഷംസീറിനെതിരെ കയ്യോങ്ങുന്നവരുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന് പി ജയരാജന്‍ ഭീഷണി മുഴക്കിയിരുന്നു.
പിന്നാലെ ജയരാജന്റെ കൊലപാതക രാഷ്‌ട്രീയത്തിനെതിരെ വിമർശനങ്ങളും ഉയർന്നു . ഗണപതിഭഗവാനെ അവഹേളിച്ച ഷംസീറിനെതിരെ വിശ്വാസി സമൂഹവും രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയിലടക്കം ഗണേശചിത്രങ്ങൾ ഇട്ടും വിശ്വാസികൾ തങ്ങളുടെ പ്രതിഷേധം അറിയിച്ചിരുന്നു.
Comments