ന്യൂഡൽഹി: ഇന്ത്യ ലോകത്തിന്റെ ഫാർമസിയായി മാറിയെന്നും ഇന്ത്യ ഇപ്പോൾ ലോകത്തിന്റെ ഫാക്ടറിയായി മാറേണ്ട സമയമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ.മൻസുഖ് മാണ്ഡവ്യ. ഇന്ത്യയിലെ ഗ്ലോബൽ കെമിക്കൽസ് ആൻഡ് പെട്രോകെമിക്കൽസ് മാനുഫാക്ചറിംഗ് ഹബ്ബുകളെക്കുറിച്ചുള്ള (ജിസിപിഎംഎച്ച് 2023) ഉച്ചകോടിയുടെ മൂന്നാം പതിപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതൊരു രാജ്യത്തിന്റെയും സമ്പദ്വ്യവസ്ഥയ്‌ക്കും സ്വാശ്രയത്വത്തിനും കാര്യക്ഷമമായ ഒരു വ്യവസായം അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും പിന്തുണയ്‌ക്കുന്നതിലും സർക്കാരിന്റെ പങ്ക് വലുതാണ്. ഈ മേഖലയിലെ മാറ്റത്തിനും പുരോഗതിക്കുമായി കേന്ദ്ര സർക്കാർ പുതിയതും നൂതനവും സുസ്ഥിരവുമായ നിർദ്ദേശങ്ങൾ തേടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിനും ഈ മേഖലയിലെ വ്യവസായത്തിനും സംവദിക്കാനുളള വേദിയായി ഈ ഉച്ചക്കോടി മാറിയെന്ന് കെമിക്കൽസ് ആന്റ് പെട്രോകെമിക്കൽസ് വകുപ്പ് സെക്രട്ടറി അരുൺ ബറോക്കയും വ്യക്തമാക്കി. ചടങ്ങിൽ വ്യവസായ മേഖലയെ മുന്നോട്ട് നയിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന വ്യവസായ പ്രമുഖരും സന്നിഹിതരായിരുന്നു.
















Comments