ശ്രീകാകുളം തീരത്ത് ഭീമൻ തിമിംഗലം അടിഞ്ഞു; കാഴ്ചക്കാരുടെ തിരക്ക് കൂടുന്നു

Published by
ജനം വെബ്‌ഡെസ്ക്

അമരാവതി: ആന്ധ്രയിലെ ശ്രീകാകുളം കടൽതീരത്ത് നീലത്തിമിംഗലം ആടിഞ്ഞു. 25 അടി നീളവും ഏകദേശം അഞ്ച് ടൺ ഭാരവുമുള്ള തിമിംഗലമാണ് അടിഞ്ഞത്. ഇതിനോടകം തന്നെ തിമിംഗലത്തിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി. ഭീമൻ തിമിംഗലത്തെ കാണാൻ നിരവധിപ്പേരാണ് കടൽ തീരത്തേയ്‌ക്ക് എത്തുന്നത്. ഇത്തരത്തിൽ അപൂർവ്വമായി മാത്രമാണ് വലിയ മത്സ്യങ്ങൾ അടിയുന്നതെന്ന് മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും പറയുന്നു.

തിമിംഗലം ആഴം കുറഞ്ഞ തീരത്തേയ്‌ക്ക് എത്തുകയും തിരികെ പോകാൻ പറ്റാതെ വന്നതുമാകാം തീരത്തടിയാൻ കാരണം. ആന്ധ്രാ തീരങ്ങളിൽ ആദ്യമായിട്ടല്ല തിമിംഗലം ആടിയുന്നത്. കിഴക്കൻ ഗോദാവരി ജില്ലയിലെ ഒരു കൂട്ടം മത്സ്യത്തൊഴിലാളികൾ ബംഗാൾ ഉൾക്കടലിൽ ഏതാനും മീറ്റർ അകലെ ഒരു വലിയ തിമിംഗലം പൊങ്ങിക്കിടക്കുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. 2021-ൽ ആയിരുന്നു ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. തുടർന്ന് പ്രദേശിക അധികാരികളെ വിവരമറിയിക്കുകയും കരയിലെത്തിച്ച് തിമിംഗലത്തെ അടക്കം ചെയ്യുകയുമായിരുന്നു.

 

Share
Leave a Comment