ബ്രിഡ്ജ് ടൗൺ: ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് എഴ് മണി മുതൽ ബ്രിജ്ടൗണിലാണ് മത്സരം. ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയെ വീഴ്‌ത്താനൊരുക്കിയ സ്പിൻ കെണി ആദ്യ മത്സരത്തിലും വിൻഡീസ് ഒരുക്കിയെങ്കിലും 5 വിക്കറ്റ് ജയത്തോടെയാണ് ഇന്ത്യ മറുപടി പറഞ്ഞത്. പരമ്പര സ്വന്തമാക്കുക എന്ന ലക്ഷഅയത്തോടെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുക.
ആദ്യ ഏകദിനത്തിൽ ഇന്ത്യയ്‌ക്ക് വെല്ലുവിളി ഉയർത്താൻ വെസ്റ്റ് ഇൻഡീസിന് കഴിഞ്ഞില്ല. 23 ഓവറിൽ 114 റൺസിന് വിൻഡീസ് പുറത്തായപ്പോൾ ഇന്ത്യ 22.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 118 റൺസ് നേടിയിരുന്നു.
ആദ്യമത്സരത്തിലെ ബാറ്റിംഗിൽ ഇന്ത്യ ഒട്ടനവധി പരീക്ഷണങ്ങൾ നടത്തി. ഓപ്പണിംഗിൽ ശുഭ്മാൻ ഗില്ലും ഇഷാൻ കിഷനും ഇന്ത്യക്കായി ഇറങ്ങി. തുടർന്ന് സൂര്യ കുമാർ യാദവ്, ഹാർദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാർദൂൽ ഠാക്കൂൽ എന്നിവർക്ക് അവസരം നൽകി. പിന്നീടിറങ്ങിയ ക്യാപ്റ്റൻ രോഹിത് ശർമ്മയും രവീന്ദ്ര ജഡേജയും ചേർന്ന് ഇന്ത്യയുടെ ജയം ഉറപ്പിക്കുകയായിരുന്നു.
Comments