കൊച്ചി : ആലുവയിൽ അഞ്ചു വയസുകാരി കൊല്ലപ്പെട്ട കേസിൽ പ്രതിയെ ഉടൻ പിടികൂടിയത് കേരളത്തിലായതുകൊണ്ടാണെന്ന് സിപിഎം നേതാവ് പികെ ശ്രീമതി .ഫേസ്ബുക്ക് പോസ്റ്റിലാണ് കേരള പോലീസിനെ കുറിച്ചുള്ള പികെ ശ്രീമതിയുടെ വാഴ്‌ത്തിപ്പാടൽ .
‘ ഈ കുഞ്ഞ് എന്ത് തെറ്റ് ചെയ്തു? എത്ര ദു:ഖകരമായ അവസ്ഥയാണിത് ? ബീഹാറാണോ അസ്സാംകാരനാണോ എന്ന ചോദ്യമൊന്നും ചോദിക്കുന്നത് അർത്ഥ ശൂന്യമാണ്. ഒരു ഇന്ത്യക്കാരനാണ് ഈ നിഷ്ഠൂരമായ ക്രൂര കൃത്യം ചെയ്തത്. ആപാവം പിടിച്ച അച്ഛനമ്മമാരോടൊപ്പം ദു:ഖിക്കുകയല്ലാതെ നമുക്ക് എന്ത് ചെയ്യാൻ കഴിയും? ആ മൃദുമേനി താളിന്റെ തണ്ടൊടിക്കുമ്പോലെ ഞെരിച്ചുകളഞ്ഞ ആ കശ്മലനെ കേരളത്തിലായത് കൊണ്ട് അപ്പോൾ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു കേരളാ പോലീസിൽ നിന്ന് ഇത്തരം കൊടും ക്രിമിനലുകൾക്ക് രക്ഷപ്പെടുക അത്ര എളുപ്പമല്ല. നമ്മുടെ മണ്ണ് പിഞ്ചുകുഞ്ഞുങ്ങളുടെ ചോരവീണ് കുതിരുന്നത് കണ്ടു നിൽക്കുക അസഹ്യം തന്നെ. എന്തു ചെയ്യാൻ നമുക്ക് പറ്റും? കുഞ്ഞിനു വേണ്ടി ഒരു പിടി കണ്ണീരിൽ കുതിർന്ന പൂക്കൾ അർപ്പിക്കുന്നു ‘ – ഇത്തരത്തിലാണ് പികെ ശ്രീമതിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
Comments