ലക്നൗ : ലോക്‌സഭാ തിരഞ്ഞെടുപ്പിനായി ബിജെപി വൻ ഒരുക്കങ്ങൾ തുടങ്ങി. യുപിയിൽ മിഷൻ-80 എന്ന ലക്ഷ്യത്തോടെയാണ് ഭാരതീയ ജനതാ പാർട്ടി പ്രവർത്തിക്കുന്നത്. അതേസമയം സമാജ്‌വാദി പാർട്ടിയ്‌ക്ക് തിരിച്ചടിയായി മുൻ എസ്പി എംഎൽഎ രാജു പാലിന്റെ ഭാര്യയും നിലവിൽ സമാജ്‌വാദി പാർട്ടി എംഎൽഎയുമായ പൂജ പാൽ ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ട് .
ബിജെപിയിൽ ചേരുന്നതിന് മുമ്പ് പൂജാ പാൽ രാജിവെക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത് . ആതിഖ് സംഘം കൊലപ്പെടുത്തിയ രാജു പാലിന്റെ ഭാര്യ പൂജാ പാലിന്റെ ബി.ജെ.പി പ്രവേശനത്തോടെ പിന്നാക്കക്കാർക്കിടയിൽ പാർട്ടി കൂടുതൽ ശക്തമാകും . നേരത്തെ മുൻ എംഎൽഎ ദാരാ സിംഗും ബിജെപിയിൽ ചേർന്നിരുന്നു.
2022ലെ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുടെ സഖ്യകക്ഷിയായിരുന്ന ഓംപ്രകാശ് രാജ്ഭറും എൻഡിഎയിൽ ചേർന്നു. ഒരാഴ്ച മുമ്പ് സമാജ്‌വാദി പാർട്ടിയിലെ നിരവധി നേതാക്കൾ ബിജെപിയിൽ ചേർന്നിരുന്നു. സരതുവിൽ നിന്നോ പ്രയാഗ്‌രാജിൽ നിന്നോ പൂജാ പാലിനെ പാർട്ടി സ്ഥാനാർത്ഥിയാക്കിയേക്കുമെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു. അടുത്തയാഴ്ചയോടെ പൂജാ പാൽ ബിജെപിയിൽ ചേരുമെന്നാണ് സൂചന. ഇതിന് മുമ്പ് വ്യവസ്ഥ പ്രകാരം അവർ എംഎൽഎ സ്ഥാനം രാജിവെക്കും. പൂജയ്‌ക്കൊപ്പം സമാജ്‌വാദി പാർട്ടിയിലെ മറ്റ് നിരവധി നേതാക്കളും ഉടൻ ബിജെപിയിൽ ചേർന്നേക്കും.
Comments