ഇന്ത്യയുടെ 56-ാം പോളാർ ബഹിരാകാശ വാഹനം പിഎസ്എൽവി വിക്ഷേപണത്തിന് തയ്യാറായി. ശ്രീഹരി കോട്ടയിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്ന് അൽപസമയത്തിനകം വിക്ഷേപണം നടക്കും. 6:30നാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. റോക്കറ്റിന്റെ ഫൈനൽ കൗണ്ട് ഡൗൺ ഇന്നലെ ആരംഭിച്ചിരുന്നു. സിംഗപ്പൂർ സർക്കാരിന്റെ ഭൗമ നിരീക്ഷണ ഉപഗ്രഹം, ഇസ്രായേലി എയ്റോ സ്പേസിന്റെ സിന്തറ്റിക് അപെർച്ചർ റഡാർ ഉൾപ്പെടെ ഏഴ് ഉപഗ്രഹങ്ങളുമായാണ് പിഎസ്എൽവി സി 56 ഇസ്രോ വിക്ഷേപിക്കുന്നത്.
ഇസ്രോയുടെ വാണിജ്യ വിഭാഗമായ ന്യൂസ് സ്പേസ് ഇന്ത്യ ലിമിറ്റഡും സിംഗപ്പൂർ ഡിഫൻസ് സയൻസ് ആൻഡ് ടെക്നോളജി ഏജൻസിയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് വിക്ഷേപണം. സിംഗപ്പൂരിന്റെ ഡി.എസ്.-സാർ ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുക എന്നതാണ് പുതിയ വിക്ഷേപണത്തിന്റെ പ്രധാനദൗത്യം. ഉപഗ്രഹത്തിന് 361.9 കിലോഗ്രാം ഭാരമുണ്ടെന്നാണ് കണക്ക്. ആർക്കേഡ്, വെലോക്സ്-എ.എം., ഓർബ്-12 സ്ട്രൈഡർ തുടങ്ങിയ ചെറു ഉപഗ്രഹങ്ങളാണ് ഒപ്പം വിക്ഷേപിക്കുന്നത്. ഗലാസിയ-2, സ്‌കൂബ്-2, നുല്ലോൺ എന്നീ ഉപഗ്രഹങ്ങളെയും വിക്ഷേപിക്കുന്നുണ്ട്. മൂന്നുകിലോഗ്രാം മുതൽ 23.58 കിലോഗ്രാം വരെ തൂക്കമുള്ളവയാണ് ഇവ. പിഎസ്എൽവിയുടെ 58-ാം വിക്ഷേപണ ദൗത്യമാണിത്.
















Comments