വിജയവാഡ; വീണ്ടും അതിർത്തി കടന്നൊരു ഫേസ്ബുക്ക് പ്രണയം കൂടി വിവാഹത്തിലെത്തി. ശ്രീലങ്കൻ യുവതി ശിവകുമാരി വിഗ്നേശ്വരിയാണ്(25) ഫേസ്ബുക്ക് കാമുകനെ വിവാഹം കഴിക്കാൻ മൈലുകൾ താണ്ടി ഇന്ത്യയിലെത്തിയത്. ആറുവർഷമായി ഫേസ്ബുക്ക് സുഹൃത്തുക്കളായിരുന്നു ഇരുവരും. ലക്ഷ്മൺ(28) എന്ന യുവാവാണ് കഥയിലെ നായകൻ. ചിറ്റൂർ ജില്ലയിലെ വിവാഹത്തിന് യുവതിയെത്തിയത് ടൂറിസ്റ്റ് വിസയിലാണ്.
വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ വിസ കലാവധി പൂർത്തിയാകുന്ന ഓഗസ്റ്റ് 15ന് മുന്നേ രാജ്യം വിടണമെന്നും ഇല്ലെങ്കിൽ വിസ നീട്ടാനുള്ള നടപടികൾ സ്വീകരിക്കണമെന്നും പോലീസ് ഇവരെ അറിയിച്ചു. ഒരുവർഷത്തേക്ക് വിസ നീട്ടാനുള്ള അപേക്ഷ യുവതി നൽകിയിട്ടുണ്ടെന്നാണ് വിവരം.
ജൂലൈ എട്ടിനാണ് വിഗ്നേശ്വരി ആന്ധ്രപ്രദേശിലെത്തിയത്. 20ന് ചിറ്റൂരിലെ ഒരു ക്ഷേത്രത്തിലായിരുന്നു ഇവരുടെ വിവാഹം. യുവാവ് മേസ്തിരിയാണ്. 2017ലാണ് ഇരുവരും ഫേസ്ബുക്കിലൂടെ പരിചയപ്പെടുത്തത്. ജൂലൈ 8ന് കൊളംബോയിൽ നിന്ന് ചെന്നൈയിലെത്തിയ യുവതിയെ ലക്ഷ്മൺ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികെയായിരുന്നു. വീട്ടുകാരുടെ അനുഗ്രഹത്തോടെയായിരുന്നു ഇവരുടെ വിവാഹം.
യുവതി ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിക്കും. നാട്ടിലേക്ക് മടങ്ങാൻ താത്പ്പര്യമില്ലെന്നും ജീവിത കാലം മുഴുവൻ ഭർത്താവിനൊപ്പം ഇന്ത്യയിൽ കഴിയാൻ ആഗ്രഹിക്കുന്നതായും യുവതി പറഞ്ഞു. നടപടി ക്രമങ്ങൾ സുധാര്യമാക്കാനും പൗരത്വത്തിന്റെ നൂലാമാലകൾ അഴിക്കാനും വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്യണമെന്ന് പോലീസ് അറിയിച്ചു. ശ്രീലങ്കയിലെ വേലൻഗുഡിയിലാണ് യുവതിയുടെ കുടുംബം
















Comments