ആലുവ: എല്ലാവരോടും സൗഹാർദത്തോടെ പെരുമാറുകയും നല്ലപോലെ മലയാളം സംസാരിക്കുകയും ചെയ്യുന്ന കുട്ടിയായെയാണ് അസ്ഫാക്ക് അതിക്രൂരമായി കോലപ്പെടുത്തിയതെന്ന് അദ്ധ്യാപിക. കുട്ടി പഠിച്ചിരുന്ന തായിക്കാട്ടുകര സ്കൂളിൽ പൊതുദർശനത്തിൽ എത്തിച്ചപ്പോൾ കുട്ടിയുടെ ഓർമകളിൽ വിതുമ്പി കരയുകയായിരുന്നു വിദ്യാർത്ഥികളും അദ്ധ്യാപകരും.
ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയാണ്. നല്ല ആക്റ്റീവായിരുന്നു കുട്ടി. കുട്ടികളോടും ടീച്ചര്‍മാരോടും നല്ല സൗഹൃദത്തോടെയും പെരുമാറും. മലയാളം നല്ലപോലെ സംസാരിക്കുമായിരുന്നു. എല്ലാ കാര്യങ്ങളും ചോദിച്ചറിയാനും ആഗ്രഹിച്ചിരുന്ന കുട്ടിയായിരുന്നെന്നായിരുന്നു അദ്ധ്യാപികയുടെ വാക്കുകൾ.
അസ്ഫാക്കിന്റെ ലഹരിയും മനസ്സിലെ ക്രിമിനല്‍ സ്വഭാവവുമാണ് ക്രൂരകൃത്യത്തിന് കാരണം. അത്രമാത്രം പ്രയാസം തോന്നി. ചങ്കു തകര്‍ന്ന അവസ്ഥയിലാണ്. കേരളത്തിന് ഇതു നാണക്കേടാണ്. ഇങ്ങനെയുള്ള ക്രിമിനലുകളെ തിരിച്ചറിയാന്‍ സാധിക്കണം. ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ടുവരുമ്പോള്‍ അവരുടെ തിരിച്ചറിയല്‍ രേഖ സ്റ്റേഷനില്‍ നല്‍കാന്‍ സംവിധാനം വേണം. അസ്ഫാക്കിന്റെ ലഹരിയും മനസ്സിലെ ക്രിമിനല്‍ സ്വഭാവവുമാണ് ക്രൂരകൃത്യത്തിന് കാരണമെന്ന് എംഎൽഎ അന്‍വർ സാദത്ത് പറഞ്ഞു.
ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു കീഴ്മാട് പഞ്ചായത്തിലെ പൊതുശ്മശാനത്തിൽ സംസ്‌കാര ചടങ്ങുകൾ നടന്നത്. രാവിലെ ഏഴരയോടെ കുന്നുംപുറം തായ്‌ക്കാട്ടുകര സ്‌കൂൾ കോംപ്ലക്‌സിൽ തുടങ്ങിയ പൊതുദർശനം മണിക്കൂറുകൾ നിണ്ടുനിന്നു. ഹൃദയഭേദകമായ രംഗങ്ങൾക്കാണ് സ്‌കൂൾ അങ്കണം വേദിയായത്. പൊതുദർശനത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പടെയുളള നേതാക്കൾ ആദരാഞ്ജലികൾ അർപ്പിച്ചു.
ആലുവ മാർക്കറ്റിന് സമീപത്ത് നിന്നാണ് കുട്ടിയുടെ മൃതദേഹം ഇന്നലെ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. 20 മണിക്കൂറിലധികം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ അസം സ്വദേശിയായ അസ്ഫാക്ക് ആലം ഇന്നലെ തന്നെ കുറ്റം സമ്മതിച്ചിരുന്നു.
















Comments