ഹൈദ്രാബാദ്; തെലങ്കാനയിൽ സർക്കാർ ഉദ്യോഗസ്ഥയ്‌ക്ക് അശ്ലീല സന്ദേശമയച്ച സിഐഡി എസ്പി കുടുങ്ങി. സംസ്ഥാന സതേൺ വൈദ്യുതി വിതരണ കമ്പനിയിലെ ജീവനക്കാരിയാണ് പരാതിക്കാരി. ചൈനത്യപുരി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കിഷൻ സിംഗ് എന്ന എസ്പിക്കെതിരെയാണ് പരാതി.
രണ്ടുവർഷം മുൻപ് ദേശീയ കായിക മത്സരങ്ങൾക്ക് തയ്യാറാകുന്നതിനിടെ സരൂർ നഗർ സ്റ്റേഡിയത്തിൽ വച്ചാണ് യുവതിയെ ഇയാൾ കണ്ടത്. പോലീസായതിനാൽ നിർബന്ധിച്ചപ്പോൾ നമ്പർ നൽകി.തുടർന്ന് പ്രതി നടത്തുന്ന സ്‌പെഷ്യൽ ക്ലാസിന് പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടു.
പിന്നാലെ പ്രതി വാട്‌സ് ആപ്പിലൂടെ പതിവായി അശ്ലീല സന്ദേശങ്ങളും ഫോട്ടോയും വീഡിയോകളും അയയ്‌ക്കാൻ തുടങ്ങിയെങ്കിലും യുവതി കണ്ടില്ലെന്ന് നടിച്ചു. പ്രതിയുടെ ഫോൺകോളുകളും നിരസിച്ചു.ഇതിനിടെ യുവതി ഒരു വാഹനാപകട കേസിൽപ്പെട്ടതോടെ
സഹായത്തിനായി കിഷനെ വിളിച്ചു. ഇതോടെ ശല്യം രൂക്ഷമായി.
പിന്നാലെ യുവതിയോട് ഫോട്ടോ അയയ്‌ക്കാനും ആവശ്യപ്പെട്ടു. ഇതിനും യുവതി വഴങ്ങാതായതോടെ കേസ് ചർച്ച ചെയ്യാൻ നേരിട്ടെത്താനും ആവശ്യപ്പെട്ടു. നിവൃത്തിയില്ലാതായതോടെയാണ് യുവതി പരാതി നൽകിയത്.
Comments