ഗുവാഹത്തി : റോഹിംഗ്യൻ കടത്തുമായി ബന്ധപ്പെട്ട് ത്രിപുരയിൽ നിന്ന് രണ്ടുപേരെ അറസ്റ്റ് ചെയ്ത് അസം പോലീസ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് . സാഗർ സർക്കാർ, കാജൽ സർക്കാർ എന്നിവരാണ് മോഹൻപൂർ പ്രദേശത്ത് പിടിയിലായത് . റെയ്ഡ് നടത്തുന്നതിനിടെ ഒരു ബംഗ്ലാദേശ് പൗരനെയും എസ്ടിഎഫ് സംഘം കസ്റ്റഡിയിലെടുത്തു.
മോഹൻപൂരിലെ ബോലിയയിലുള്ള കാജൽ സർക്കാരിന്റെ വീട്ടിൽ റെയ്ഡ് നടത്തുന്നതിനിടെയാണ് , എസ്ടിഎഫ് അസം സംഘം ബിഷ്ണു ചന്ദ്ര മൊണ്ടൽ എന്ന ബംഗ്ലാദേശ് പൗരനെയും കസ്റ്റഡിയിലെടുത്തു. കാജൽ സർക്കാരിൽ നിന്ന് ഒമ്പത് ആധാർ കാർഡുകളും രണ്ട് പാൻ കാർഡുകളും ചില ബംഗ്ലാദേശി രേഖകളും വിദേശ കറൻസികളും എസ്ടിഎഫ് സംഘം പിടിച്ചെടുത്തു.
റോഹിംഗ്യകളെയും ബംഗ്ലാദേശി മുസ്ലീങ്ങളെയും ഇന്ത്യയിലേക്ക് കടത്തുന്നതിൽ ഉൾപ്പെട്ട ആറ് പേർക്കെതിരെ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചിരുന്നു . 2022 ജൂൺ 4 ന് അസമിലെ ഗുവാഹത്തിയിലെ പ്രത്യേക എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത് . ആറ് പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 ബി, 370(3), 370(5) വകുപ്പുകൾ പ്രകാരം കേസെടുത്തു. ലൈംഗിക ചൂഷണം, തട്ടിക്കൊണ്ടുപോകൽ, അധികാര ദുർവിനിയോഗം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് എൻഐഎ ചുമത്തിയിരിക്കുന്നത്.
കെ കെ അഹമ്മദ് ചൗധരി , അസിഖുൽ അഹമ്മദ്, അഹിയ അഹമ്മദ് ചൗധരി, ബപൻ അഹമ്മദ് ചൗധരി, ഷാ ആലം ചൗദ്, ജമാലുദ് ചൗദ്, ജമാലുദ് ചൗദ് എന്നിവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത് .അതിർത്തി കടക്കാൻ 20,000 രൂപ വീതം ബ്രോക്കർക്ക് നൽകിയതായി പിടിയിലായ ബംഗ്ലാദേശ് സ്വദേശികൾ പോലീസ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു .
















Comments