ശ്രീനഗർ : മതഭീകരരാൽ കൊല്ലപ്പെട്ട പൂർവ്വികർക്ക് ജമ്മു കശ്മീരിലെ മാർത്താണ്ഡ സൂര്യക്ഷേത്രത്തിൽ ബലിത്തർപ്പണം നടത്തി കശ്മീരി പണ്ഡിറ്റുകൾ . നൂറുകണക്കിന് കശ്മീരി പണ്ഡിറ്റുകൾ ബൻമാസ് മേളയുടെ ഭാഗമായി പിണ്ഡദാൻ നടത്താനും ” പരേതരായ പൂർവ്വികരുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാനും എത്തിയത്.
പരിപാടിയുടെ നടത്തിപ്പിന് പൂർണ പിന്തുണ നൽകി , ക്ഷേത്രത്തിനു മുന്നിൽ സംരക്ഷണം ഒരുക്കി നിന്ന പ്രാദേശിക മുസ്ലീങ്ങൾക്കും അനന്ത്നാഗ് ജില്ലാ ഭരണകൂടത്തിനും നന്ദിയുണ്ടെന്ന് മേള മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് അശോക് സിദ്ധ പറഞ്ഞു. ‘ മുസ്ലീം സഹോദരങ്ങൾ ഞങ്ങളെ പിന്തുണച്ചു. കഴിഞ്ഞ നാല് വർഷമായി ഞാൻ ഇതിൽ ഏർപ്പെട്ടിരിക്കുകയാണ്, മുസ്ലീം സമൂഹത്തോട് ഞാൻ നന്ദിയുള്ളവനാണ്. മോദി സർക്കാരിനോടും,ജില്ലാ ഭരണകൂടത്തോടും ഞാൻ നന്ദി പറയുന്നു,” സിദ്ധ പറഞ്ഞു.
കശ്മീരി ഹിന്ദു സമൂഹവും എല്ലാ വർഷവും ക്ഷേത്രത്തിൽ കൃഷ്ണജൂല ആഘോഷിക്കാറുണ്ടെന്നും ഈ സമയത്ത് മുസ്ലീം സമൂഹം പൂർണ്ണഹൃദയത്തോടെ പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു .മുൻ വർഷങ്ങളിൽ ഇത്രയും തിരക്ക് താൻ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
“ഞങ്ങളുടെ പൂർവ്വികർക്കായി ഞങ്ങൾ പിണ്ഡദാനം ചെയ്യുന്നു, അതിനാൽ അവരുടെ ആത്മാക്കൾ അനുഗ്രഹിക്കപ്പെടും. നാട്ടുകാർ നല്ലവരാണ്, അവരുമായി ഞങ്ങൾക്ക് നല്ല ബന്ധമുണ്ട്, ”പ്രായമായ കശ്മീരി പണ്ഡിറ്റായ ജവഹർ ലാൽ പണ്ഡിറ്റ പറഞ്ഞു . തെക്കൻ കാശ്മീർ പട്ടണം സമാധാനത്തിന്റെയും സാമുദായിക സൗഹാർദ്ദത്തിന്റെയും വാസസ്ഥലമാണിന്ന് . മോദിജി വന്നതോടെ എല്ലാത്തിനും മാറ്റങ്ങളായി . അത് അങ്ങനെ തന്നെ തുടരുമെന്നും ജവഹർ ലാൽ പണ്ഡിറ്റ പറഞ്ഞു.
Comments