ജമ്മുകാശ്മീരിലെ ആർ.എസ് പുരയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച പാകിസ്താൻ ഭീകരനെ വെടിവച്ചുകൊന്ന് ബി.എസ്.എഫ്. അർനിയ സെക്ടറിൽ ഇന്ന് പുലർച്ചെ 1.50നായിരുന്നു വെടിവയ്പ്പ്. സുരക്ഷാ പരിശോധനയ്‌ക്കിടെയാണ് ഭീകരനെ സൈന്യം വകവരുത്തുന്നത്.
സംശയകരമായ നീക്കൾ നടക്കുമെന്ന വിവരത്തെ തുടർന്ന് ബി.എസ്.എഫിന്റെ ഒരു ട്രൂപ്പ് പരിശോധന നടത്തുന്നതിനിടെയാണ് അർനിയ ബോർഡറിലെ ബി.എസ്.എഫിന്റെ അതിർത്തി വേലിക്കരികിൽ ഭീകരനെ കണ്ടെത്തുന്നത്. തുടർന്ന് ഇയാളെ വെടിവച്ചുവീഴ്‌ത്തി, നുഴഞ്ഞുകയറ്റ ശ്രമം അവസാനിപ്പിക്കുകയായിരുന്നു. പ്രദേശത്ത് കൂടുതൽ പരിശോധനകൾ പുരോഗമിക്കുകയാണ്.
ഈ മാസം 25ന് നാല് കിലോഗ്രാം ഹെറോയിനുമായി നുഴഞ്ഞു കയറാന്‍ ശ്രമിച്ച പാക് ഭീകരനെ ബി.എസ്.എഫ് വെടിവച്ച് വീഴ്‌ത്തിയിരുന്നു. സാമ്പ ജില്ലയിലെ റാംഘര്‍ സെക്ടറിലായിരുന്നു ഇത്.
Comments