ലക്‌നൗ: ആർക്കും അനീതി സംഭവിക്കാൻ സർക്കാർ അനുവദിക്കില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനങ്ങളുടെ ഭൂമി അനധികൃതമായി കയ്യേറി പാവപ്പെട്ടവരെ ഉപദ്രവിയ്‌ക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ മഹന്ത് ദിഗ്വിജയ്‌നാഥ് സ്മൃതി ഭവനിൽ നടന്ന ജനതാ ദർശനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ ഭരണകാലത്ത് സംസ്ഥാനത്തിലെ ആരോടും അനീതി കാണിക്കില്ലെന്ന് ഉറപ്പ് നൽകുന്നു. നിങ്ങളുടെ പ്രശ്‌നങ്ങൾ വേഗത്തിലും തൃപ്തികരമായും പരിഹരിക്കപ്പെടും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികളുടെ ചികിത്സയ്‌ക്ക് സർക്കാർ പൂർണമായും സാമ്പത്തിക സഹായം നൽകും. ചികിത്സാ ചിലവിന്റെ നടപടികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കുന്നതായിരിക്കും. ജനങ്ങളോട് സൗമ്യമായി പെരുമാറാൻ പോലീസ് ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കണം’ മുഖ്യമന്ത്രി പറഞ്ഞു.
ഗോരഖ്‌നാഥിൽ സംഘടിപ്പിച്ച ജനതാ ദർശനിൽ നിരവധി പേരാണ് പങ്കെടുത്തത്. 400 പേരുടെ പ്രശ്‌നങ്ങളും പരാതികളും മുഖ്യമന്ത്രി കേൾക്കുകയും അവരുടെ നിവേദനങ്ങൾ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു. റവന്യൂ, പോലീസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ സുതാര്യതയോടും നീതിയോടും കൂടി പരിഹരിക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
















Comments