തിരുവനന്തപുരം: ട്രെയിനിൽ നിന്നും തെറിച്ചുവീണ് 19 കാരിക്ക് ദാരുണാന്ത്യം. വർക്കല ഇടവ കാപ്പിൽ മൂന്നുമൂല വീട്ടിൽ രേവതി (19) ആണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
കഴിഞ്ഞ മാസം 29 ന് വൈകിട്ട് 4.15 ന് ആയിരുന്നു അപകടമുണ്ടായത്. കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള യാത്രക്കിടെയാണ് രേവതി ട്രെയിനിൽ നിന്നും തെറിച്ചുവീണത്.
പോർബന്തർ കൊച്ചുവേളി എക്സ്പ്രസ് പരവൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു അപകടം. പെണ്കുട്ടി കൈ കഴുകുന്നതിനിടെ പുറത്തേയ്ക്ക് തെറിച്ചു വീഴുകയായിരുന്നുവെന്നാണ് രക്ഷിക്കാൻ ശ്രമിച്ച കൊല്ലം വാടി സ്വദേശി സൂരജ് പോലീസിന് മൊഴി നൽകിയത്. പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇയാളും ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റിരുന്നു.
Comments