മനുഷ്യന്റെ പലവിധത്തിലുള്ള രൂപമാറ്റങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും ടോക്കിയോയില്‍ ഹൈവേ എന്‍ജിനയര്‍ ടോറു ഉയീദയുടെ മേക്ക് ഓവറിനായുള്ള ശ്രമം അല്‍പ്പം കടന്നുപോയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. വേട്ടയാടുന്ന മൃഗമാവാനുള്ള അതിയായ ആഗ്രഹമാണ് യുവാവിനെക്കൊണ്ട് ലക്ഷങ്ങള്‍ ചെലവാക്കിച്ചത്. ഇതിനായി ക്രൂരനായ ചെന്നായയുടെ ജീവന് തുടിക്കുന്ന ആവരണമാണ് യുവാവ് നിര്‍മ്മിച്ചത്. സെപ്പെറ്റ് വര്‍ക്ക്ഷോപ്പാണ് യുവാവിന്റെ ആവശ്യം 50 ദിവസം കൊണ്ട് നിറവേറ്റിയത്.20ലക്ഷം രൂപയാണ് യുവാവ് ഇതിനായി ചെലവാക്കിയത്
സിനിമയ്ക്കും ടിവി സീരിസുകള്‍ക്കും കോസ്റ്റിയൂം നിര്‍മ്മിക്കുന്ന കമ്പനിയാണ് ജീവനുള്ള ചെന്നായ ആണെന്ന് തോന്നിപ്പിക്കും വിധമുള്ള ഒരു കോസ്റ്റിയൂം യുവാവിനായി നിര്‍മ്മിച്ചത്. 32കാരനായ യുവാവ് പറയുന്നത് താന്‍ ഈ കുപ്പായം വീട്ടില്‍ മാത്രമേ ധരിക്കൂയെന്നാണ്. ഞാന്‍ കണ്ണാടിയില്‍ നോക്കുമ്പോള്‍ ഒരു ചെന്നായയെ കാണുന്നു,അത് നന്നായിട്ടുണ്ട്. ഉയീദ പറഞ്ഞു.
ഞാന്‍ ഈ കോസ്റ്റിയൂം ധരിക്കുമ്പോള്‍ ഞാന്‍ മനുഷ്യനല്ലാതെയാകുന്നു.. ആ സമയം മനുഷ്യ ബന്ധങ്ങളില്‍ നിന്നും എല്ലാ പ്രശ്നങ്ങളില്‍ നിന്നും എനിക്ക് മുക്തി ലഭിക്കുന്നു. അതുപോലെ തന്നെ എന്റെ ജോലികളില്‍ നിന്നും -ടോറു പറയുന്നു. എന്തായാലും സോഷ്യല്‍ മീഡിയയില്‍ ചെന്നായ കോസ്റ്റിയൂം വലിയ ഹിറ്റായിട്ടുണ്ട്.
Comments