കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ തൃശൂർ സ്വദേശിനിയുടെ വ്യാജ ബോംബ് ഭീഷണി. നെടുമ്പാശേരിയിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരിയാണ് ബോംബ് ഭീഷണി മുഴക്കിയത്. യുവതിയുടെ ബോംബ് ഭീഷണിയെ തുടർന്ന് വിമാനം പുറപ്പെടാൻ വൈകി.
സുരക്ഷാ പരിശോധനക്കിടെ യുവതി തന്റെ ബാഗേജിൽ ബോംബാണെന്ന് ഉദ്യോഗസ്ഥരോട് പറയുകയായിരുന്നു. ബോംബ് ഭീഷണിയിക്ക് പിന്നാലെ സുരക്ഷാ പരിശോധനയുടെ ഭാഗമായി വിമാനത്തിൽ വീണ്ടും പരിശോധ നടത്തി. പരിശോധനയിൽ ഒന്നും തന്നെ കണ്ടെത്തിയില്ല. തുടർന്ന് യുവതിയെ നെടുമ്പാശേരി പോലീസിന് കൈമാറി. സംഭവത്തിൽ യുവതിയെ കൂടുതൽ ചോദ്യം ചെയ്യും.
















Comments