തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിന്റെ ഹിന്ദുവിരുദ്ധ പരാമർശത്തെ അനുകൂലിച്ച് നടനും അഭിഭാഷകനുമായ ഷുക്കൂർ വക്കീൽ. പറയേണ്ടത് മാത്രമാണ് സ്പീക്കർ പറഞ്ഞതെന്നും ഭരണഘടന നൽകുന്ന ഉത്തരവാദിത്വമാണ് നിറവേറ്റിയതെന്ന് അദ്ദേഹം പറഞ്ഞു.
എറണാകുളം കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയ വേളയിലായിരുന്നു സ്പീക്കറുടെ വിവാദ പ്രസ്താവന. ഇതിനെ ന്യായീകരിച്ചാണ് ഷൂക്കൂർ വക്കീൽ രംഗത്തെത്തിയിരിക്കുന്നത്. സാംസ്‌കാരിക രംഗത്ത് ഇടപെട്ടുകൊണ്ടിരിക്കുന്ന നിരവധി പേരുണ്ടെന്നും അവരുടെ ലക്ഷ്യം വിഷയങ്ങളെ സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയാണെന്നും അദ്ദേഹം പറയുന്നു. ചില സന്ദർഭങ്ങളിൽ പാകപ്പിഴകൾ സംഭവിക്കാറുണ്ടെന്നും അത്തരം സാഹചര്യങ്ങളിൽ സമൂഹം നൽകേണ്ടി വരുന്ന വില കനത്തതാണെന്നും നടൻ കൂട്ടിച്ചേർത്തു.
പരിപാടിയ്‌ക്കിടെ ‘ കുട്ടികൾ മിത്തുകൾ അല്ല പഠിക്കേണ്ടത്, ശാസ്ത്രമാണ് പഠിക്കേണ്ടത്’ എന്നാണ് പറഞ്ഞതെന്നും വർത്തമാന ഇന്ത്യൻ സാഹചര്യത്തെ മുൻനിർത്തിയുള്ള പ്രസംഗമായിരുന്നു സ്പീക്കർ നടത്തിയതെന്നുമാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. കുട്ടികളുടെ നല്ല ഭാവിയ്‌ക്കായി പറഞ്ഞ വാക്കുകളെയാണ് സമൂഹം വളച്ചൊടിച്ചതെന്നും വ്യാപക പ്രചരണങ്ങൾ നടക്കുന്നതെന്നുമാണ് ഷുക്കൂറിന്റെ ന്യായീകരണം. ആ പ്രചരണത്തിന്റെ കുത്തൊഴുക്കിലാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ വീണതെന്നും അദ്ദേഹം വിമർശിച്ചു.
‘ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം.അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധ വിശ്വാസങ്ങൾ പുരോഗമനത്തെ പിന്നോട്ട് നയിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിൽ ഇതൊക്ക വെറും മിത്തുകളാണ്. അന്തവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതാണ് ഹൈന്ദവ പുരാണങ്ങളിലെ സംഭവങ്ങൾ. ആനയുടെ തലവെട്ടി പ്ലാസ്റ്റിക് സർജറി ചെയ്തതായി പഠിപ്പിക്കുന്നു. പുസ്തക വിമാനമെന്ന പരാമർശം തെറ്റായ പ്രചരണമാണ്. ടെക്‌നോളജിയുഗത്തെ അംഗീകരിക്കണം. മിത്തുകളെ തള്ളിക്കളയണം.’- ഇപ്രകാരമായിരുന്നു എഎൻ ഷംസീറിന്റെ വിവാദ പ്രസ്താവന. ആർട്ടിഫിഷ്യൽ ഇന്റാലിജിൻസിന്റെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞ് ഹൈന്ദവ പുരണങ്ങളെ അവഹേളിച്ച സ്പീക്കറിന്റെ പ്രസ്താവനയ്‌ക്കാണ് ഐക്യദാർഡ്യവുമായി ഷുക്കൂർ വക്കിലെത്തിയത. മറ്റ് മതവിശ്വാസങ്ങളിലെ അനാചാരങ്ങളെ കുറിച്ച് എഎൻ ഷംസീർ സംസാരിച്ചിരുന്നില്ലെന്നതും ശ്രദ്ധേയമായിരുന്നു.
Comments