ന്യൂഡൽഹി: ഓസ്ട്രേലിയൻ തീരത്ത് കണ്ടത്തിയ റോക്കറ്റിന്റെ അവശിഷ്ടം പിഎസ്എൽവിയുടേതെന്ന് സ്ഥിരീകരിച്ച് ഐഎസ്ആർഒ. ഗ്രീൻ ഹെഡ് തീരത്ത് ജൂലൈ 16 നായിരുന്നു റോക്കറ്റിന്റെ അവശിഷ്ടം കണ്ടെത്തിയത്. പിഎസ്എൽവി റോക്കറ്റിന്റെ മൂന്നാം ഘട്ടമായിരുന്നു തീരത്ത് അടിഞ്ഞത്.
രണ്ടര മീറ്റർ നീളവും വ്യാസവും ഉള്ള റോക്കറ്റിന്റെ ഭാഗമാണ് ഓസ്ട്രേലിയയിലെ പെർത്തിനടുത്തുള്ള ഗ്രീൻ ഹെഡ് തീരത്ത് നിന്നും കണ്ടെത്തിയത്. നേരത്തെ വിക്ഷേപിക്കപ്പെട്ട പിഎസ്എൽവി റോക്കറ്റിന്റെ ഘടകമാണിതെന്ന് ഐഎസ്ആർഒ സ്ഥിരീകരിച്ചു. റോക്കറ്റ് ഘടകം മറ്റ് ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്നും ഐഎസ്ആർഒ വ്യക്തമാക്കിയിട്ടുണ്ട്. ഓകണ്ടുകിട്ടിയ റോക്കറ്റിന്റെ അവശിഷ്ടം നിലവിൽ സൂക്ഷിച്ച് വച്ചിരിക്കുകയാണ് ഓസ്ട്രേലിയൻ സർക്കാർ.
റോക്കറ്റിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 2014ല്‍ അപ്രത്യക്ഷമായ MH370 വിമാനത്തിന്റെ ഭാഗമായിരിക്കുമെന്നും ചില സംശയങ്ങൾ ഉയർന്നിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സില്‍ സ്പേസ് എക്സ് ദൗത്യത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു.
















Comments