വാഷിംഗ്ടൺ: ടൈറ്റാനിക്കിന്റെ അവശേഷിപ്പ് കാണാൻ പോയ സംഘത്തിനുണ്ടായ ദുരന്തം നടന്നിട്ട് അധികം ദിവസങ്ങളായിട്ടില്ല. അഞ്ച് പേർ മരിച്ച ആ ദുരന്തത്തിന്റെ ഞെട്ടൻ മാറുന്നതിന് മുൻപ് പുതിയ പ്രഖ്യാപനവുമായി ഓഷൻഗേറ്റ് സഹസ്ഥാപകൻ ഗില്ലർമോ സോൺലൈൻ. ശുക്രന്റെ അന്തരീക്ഷത്തിൽ താമസിപ്പിക്കലാണ് കമ്പനിയുടെ പുത്തൻ പ്രൊജക്റ്റ്.
1000 ആളുകളെ ശുക്രന്റെ അന്തരീക്ഷത്തിലേക്ക് പറഞ്ഞയക്കാനാണ് ഗില്ലർമോ സോൺലൈൻ ലക്ഷ്യംവയ്‌ക്കുന്നത്. ശുക്രനിൽ ജനങ്ങൾ താമസിക്കുന്നതു തന്റെ ആഗ്രഹമാണെന്നും 2050 ഓടുകൂടി പദ്ധതി യാഥാർത്ഥ്യമാക്കുമെന്നും ഗില്ലർമോ സോൺലൈൻ അന്താരാഷ്‌ട്ര മാദ്ധ്യമത്തോട് പറഞ്ഞു.
‘ഓഷൻഗേറ്റിനെ മറക്കു, ടൈറ്റനെ മറക്കു, സ്റ്റോക്ടനെ മറക്കു. ശുക്രന്റെ പ്രതലത്തിൽനിന്ന് 30 മൈലുകൾക്കു മുകളിൽ മനുഷ്യർക്കു താമസിക്കാൻ കഴിയും’ സോൺലൈൻ പറഞ്ഞു.
സോൺലൈന്റെ ഹ്യൂമൻസ് ടു വീനസ് എന്ന കമ്പനിയാണ്. ശുക്രന്റെ അന്തരീക്ഷത്തിൽ സ്ഥിരമായ മനുഷ്യവാസം എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്ന പറയപ്പെടുന്നു. ഭൂമിയോടു സമാനമായ ഗുരുത്വാകർഷണം, താപനില തുടങ്ങിയവ അനുകൂല കാര്യങ്ങളാണെന്നു കമ്പനിയുടെ വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നു.
ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ ആഴക്കടലിലേക്കുപോയ സമുദ്രപേടകം ടൈറ്റൻ തകർന്നതിനു പിന്നാലെ തങ്ങളുടെ എല്ലാ പരിപാടികളും നിർത്തിവച്ചതായി കമ്പനി പ്രഖ്യാപിച്ചിരുന്നു. ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്ഷൻ ഏവിയേഷൻ കമ്പനിയുടെ ചെയർമാനുമായ ഹാമിഷ് ഹാർഡിങ്, പാക് കോടിശ്വരനായ ഷഹ്‌സാദ ദാവൂദ്, മകൻ സുലൈമാൻ, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരൻ പോൾ ഹെൻറി നാർസലേ, ഓഷൻ ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷ് എന്നിവരാണു പേടകത്തിലുണ്ടായിരുന്നത്.
















Comments