ട്രിനാഡ്; ഇന്ത്യൻ ടീമിലെ സ്ഥാനം നിർത്താൻ മികച്ച പ്രകടനം അനിവാര്യമായിരുന്ന മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയാണ് സ്ഥാനത്തിനുള്ള അവകാശവാദം സജീവമാക്കിയത്. ബാറ്റർമാരുടെയും ബൗളർമാരുടെയും ഓൾറൗണ്ട് പ്രകടനത്തിൽ ടീം ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കിയിരുന്നു. മൂന്നാം ഏകദിനത്തിൽ 200 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ടീമിലെ സ്ഥിരതയുള്ള പ്രകടനം തുടരുന്നതിന് നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് തുറന്നു പറഞ്ഞ് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. അർദ്ധസെഞ്ചറി നേട്ടത്തിന് ശേഷമാണ് താരത്തിന്റെ പ്രതികരണം.
”ഇന്ത്യയ്‌ക്കായി കളിക്കുന്നതൊരു വെല്ലുവിളിയാണ്. കഴിഞ്ഞ 8-9 വർഷമായി ഇന്ത്യൻ ടീമിനു വേണ്ടിയും ആഭ്യന്തര ക്രിക്കറ്റിലും കളിക്കുന്നു. വ്യത്യസ്ത പൊസിഷനുകളിൽ കളിക്കുമ്പോഴുള്ള ബുദ്ധിമുട്ടുകൾ അതിലൂടെ മനസിലാക്കാനാകും. ബാറ്റിംഗ്് പൊസിഷനല്ല, എത്രത്തോളം ഓവർ കളിക്കാനാകുമെന്നതിലാണു കാര്യം.
അതനുസരിച്ച് തയാറെടുപ്പുകൾ ഉണ്ടായിരിക്കണം. കെൻസിങ്ടൻ ഓവലിലെ പിച്ചിൽ ഈർപ്പമുണ്ടായിരുന്നു. പക്ഷേ ട്രിനിഡാഡിൽ പിച്ച് അൽപം വരണ്ടതാണ്. സ്പിന്നർമാർക്കെതിരെ കളിക്കുന്നതു ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. ഇത്രയും വലിയ സ്‌കോർ ഇവിടെ നേടുന്നതിൽ ബുദ്ധിമുട്ടില്ല. ബൗളർമാരുടെ കാര്യത്തിൽ ടീമിനു നല്ല ആത്മവിശ്വാസമുണ്ട്.” സഞ്ജു പ്രതികരിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 351 റൺസാണ് മൂന്നാം ഏകദിനത്തിൽ നേടിയത്. നാലാം നമ്പരിൽ ബാറ്റിങ്ങിന് ഇറങ്ങിയ സഞ്ജു സാംസൺ 41 പന്തിൽ 51 റൺസെടുത്തു.
Being an Indian Cricketer is challenging. I bat at different positions so even i don’t know wether I’ll walk in the 3rd over or 30th over : Sanju Samson pic.twitter.com/avrXiFhv3L
— മീൻ കപ്പ (@MeenKappa) August 2, 2023
“>
Comments