മെസി…ഗോള്‍..വിജയം… ഇന്റര്‍മിയാമിക്ക് മെസി വന്നതു മുതല്‍ ഇതാണ് ആപ്തവാക്യം. താരം കളത്തിലിറങ്ങിയ ഒരു കളിയും അമേരിക്കന്‍ ക്ലബ് തോറ്റില്ല. എല്ലാം കളിയും സൂപ്പര്‍ താരം വലകുലുക്കുകയും ചെയ്തതോടെ ആരാധകര്‍ക്ക് ഇരട്ടി സന്തോഷം. ഇന്നലെയും മെസി അത്യുഗ്രന്‍ ഗോളുകളോടെ എതിര്‍ വല രണ്ടുവട്ടം കുലുക്കിയത് അരാധകര്‍ക്ക് വിരുന്നായി.
ഓര്‍ലാണ്ടോ സിറ്റിക്കെതിരെ മത്സരം തുടങ്ങി ആറാം മിനിട്ടിലായിരുന്നു മെസിയുടെ ഒരു ക്ലാസിക് ടച്ചില്‍ അത്യുഗ്രന്‍ ഗോള്‍ പിറന്നത്.
മനോഹരമായ വോളിലൂടെയായിരുന്നു ലയണല്‍ മെസിയുടെ ഇടംകാലന്‍ ഗോള്‍. ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളില്‍ നിന്ന് നാലു ഗോളുകളാണ് അര്‍ജന്റൈന്‍ ക്യാപ്റ്റന്‍ നേടിയത്. താരത്തിന്റെ ഗോള്‍ സെലിബ്രേഷനും വൈറലായി. രണ്ടാം മത്സരത്തില്‍ അവഞ്ചര്‍ സീരിസിലെ തോറിനെയാണ് അനുകരിച്ചതെങ്കില്‍ മൂന്നാം മത്സരത്തില്‍ വക്കാണ്ടയെ ആണ് താരം അനുകരിച്ചത്. ആഘോഷങ്ങള്‍ ഇതിനിടെ വൈറലായി.
72-ാം മിനിറ്റിലും താരം രണ്ടാം ഗോളും കണ്ടെത്തി. ആദ്യ ഗോള്‍ ഇടം കാലിലാണെങ്കില്‍, രണ്ടാം ഗോള്‍ നേടിയത് വലം കാലില്‍. മാര്‍ട്ടിനെസിന്റെ അസിസ്റ്റാല്‍ ബോക്‌സില്‍ നിന്നാണ് എതിരാളികളെ കബളിപ്പിച്ച് മെസിയുടെ ഗോള്‍. 3-1 വിജയത്തോടെ ലീഗ് കപ്പില്‍ അവാസന പതിനാറിലേക്ക് കടക്കാനും മിയാമിക്ക് കഴിഞ്ഞു. ജോര്‍ഡി ആല്‍ബയും ഇന്നലത്തെ മത്സരത്തില്‍ അരങ്ങേറി. രണ്ടാം പകുതിയിലായിരുന്നു മുന്‍ ബാഴ്‌സ താരത്തിന്റെ അരങ്ങേറ്റം.
Doblete de MESSI 2️⃣#MIAvORL | 3-1 | 📺#MLSSeasonPass on @AppleTV pic.twitter.com/8ryNpYhBZK
— Inter Miami CF (@InterMiamiCF) August 3, 2023
“>
MESSI X ROBERT TAYLOR BANGERS ONLY 🤯🤯
Taylor puts Messi in with the chip to give us the early lead over Orlando City.#MIAvORL | 📺#MLSSeasonPass on @AppleTV pic.twitter.com/kvb8Lmcccj
— Inter Miami CF (@InterMiamiCF) August 3, 2023
“>
This edit of Messi’s celebration 🥶 pic.twitter.com/7SsxeYAR74
— J. (@Messilizer) July 28, 2023
“>
Messi hit the Wakanda Forever celebration 🙅♂️ pic.twitter.com/ReJzWjrOV9
— B/R Football (@brfootball) August 3, 2023
“>
Comments