മതവിശ്വാസത്തിലും വസ്ത്രധാരണത്തിലും ഇടപെടണ്ട; ഇസ്ലാമിസ്റ്റുകളുടെ സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി സാറ അലി ഖാൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മതവിശ്വാസത്തിലും വസ്ത്രധാരണത്തിലും ഇടപെടണ്ട; ഇസ്ലാമിസ്റ്റുകളുടെ സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി സാറ അലി ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2023, 05:15 pm IST
FacebookTwitterWhatsAppTelegram

ഹൈന്ദവ ആചാരങ്ങളെയും വിശ്വാസങ്ങളെയും പിന്തുടരുകയും ക്ഷേത്ര ദർശനങ്ങൾ നടത്തുകയും ചെയ്യുന്ന താരമാണ് സെയ്ഫ് അലി ഖാന്റെ മകളും നടിയുമായ സാറ അലി ഖാൻ. ക്ഷേത്ര ദർശനങ്ങൾക്ക് പിന്നാലെ താരം സമൂഹമാദ്ധ്യമങ്ങളിൽ ചിത്രങ്ങളും വീഡിയോകളും പങ്കുവെയ്‌ക്കാറുമുണ്ട്. പിന്നാലെ രൂക്ഷ സൈബർ ആക്രമണവും നടിയ്‌ക്ക് നേരെയുണ്ടാകാറുണ്ട്. അത്തരം ആക്രമണങ്ങൾ നടത്തുന്നവർക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് താരം.

തൊഴിൽപരമായ വിമർശനങ്ങളും ആക്ഷേപങ്ങളെയും താൻ സ്വാഗതം ചെയ്യുന്നു. കാരണം താൻ പ്രേക്ഷകർക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. താൻ ചെയ്യുന്നത് മറ്റുള്ളവർക്ക് ഇഷ്ടമായില്ലെങ്കിൽ തീർച്ചയായും തുറന്നു പറയണം. കാരണം തെറ്റുകൾ തിരുത്ത് മുന്നേറാൻ അത് സഹായകമാണ്. എന്നാൽ തന്റെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടാൻ ആർക്കും അവകാശമില്ലെന്നും താരം തുറന്നടിച്ചു. മതപരമായ കാര്യങ്ങളിലോ വസ്ത്രധാരണ രീതികളിലോ ഇടപെടാൻ ആരുമല്ല നിങ്ങൾ. വസ്ത്രധാരണ രീതിയിലോ അല്ലെങ്കിൽ നനഞ്ഞ മുടിയുമായി വിമാനത്താവളത്തിൽ കാണുകയോ ചെയ്താൽ, ആരെങ്കിലും വിമർശനവുമായി രംഗത്തെത്തിയാൽ താൻ അത് കാര്യമാക്കാറില്ലെന്നും സാറ അലി ഖാൻ വ്യക്തമാക്കി.

തന്റെ ജീവിതത്തിലോ പ്രവർത്തികളിലോ മറ്റ് ബാഹ്യ ഇടപെടലുകൾ ഒന്നും തന്നെയുണ്ടായിട്ടില്ലെന്നും ആന്തരികവും അന്തർലീനവുമായ ഗുണങ്ങളോടെയാണ് താൻ വളർന്നതെന്നും താരം പറഞ്ഞു. തന്നെ കുറിച്ച് മറ്റുള്ളവരുടെ അഭിപ്രായങ്ങൾ തന്നെ അമ്പരിപ്പിച്ചിട്ടില്ലെന്നും അതാണ് മുന്നോട്ട് നയിക്കുന്നതെന്നും സാറ അലി ഖാൻ സൂചിപ്പിച്ചു. താൻ ഇന്നും റഷ്യൻ ചരിത്രം പഠിക്കാൻ പോയ പെൺകുട്ടി തന്നെയാണെന്നും അവർ പറഞ്ഞു.

നേരത്തെയും സാറ അലി ഖാന് നേരെ സൈബർ ആക്രമണം നടന്നിട്ടുണ്ട്. താരത്തിന്റെ മതവിശ്വാസങ്ങളെ കുറിച്ചുള്ള വിമർശനങ്ങൾക്കും വിവാദങ്ങൾക്കുമെതിരെ താരം തന്നെ രംഗത്ത് വന്നിരുന്നു. തന്റെ വ്യക്തിപരമായ വിശ്വാസങ്ങൾ തന്റേതാണെന്നും ബംഗ്ലാ സാഹിബിലോ മഹാകാലോ സന്ദർശിക്കുന്ന അതേ ഭക്തിയോടെ തന്നെ താൻ അജ്മീർ ഷെരീഫിലേക്കും പോകുമെന്നാണ് അന്ന് താരം പറഞ്ഞത്. ആളുകൾക്ക് എന്താണ് ആവശ്യമെന്ന് അവർക്ക് തുറന്ന പറയാവുന്നതാണ്, അതിൽ തനിക്ക് പ്രശ്‌നമില്ലെന്നും അവർ പറഞ്ഞിരുന്നു.

Tags: Sara Ali Khancriticism
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies