കേരളാ നിയമസഭാ സ്പീക്കർ എ.എൻ ഷംസീറിന്റെ പ്രസ്തവനയെ വിമർശിച്ച് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി. ചില ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനായി ഹിന്ദു വിരുദ്ധ പ്രസ്തവന നടത്തുകയണ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ എന്ന് അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസും ഒരുമിച്ച് പ്രവർത്തിക്കുന്ന കേരളത്തിൽ ഇത് ഒരു സ്ഥിരം സംഭവാകുകയാണ് ഇത്. ന്യൂനപക്ഷങ്ങളിലെ ചില വിഭാഗങ്ങളെ പ്രീണിപ്പിക്കാനായി ഇരുവരും കേരളത്തിൽ ഹിന്ദു വികാരങ്ങളെ ആവർത്തിച്ച് വ്രണപ്പെടുത്തുകയാണെന്നും അനിൽ കെ. ആന്റണി വിമർശിച്ചു.
സ്വയം ഇന്ത്യ എന്ന് വിളിക്കുന്ന പ്രതിപക്ഷം അവരുടെ സങ്കുചിതമായ രാഷ്‌ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി മതത്തിന്റെയും ജാതിയുടെയും സംസ്ഥാനങ്ങളുടെയും പേരിൽ ജനങ്ങളെയും രാജ്യത്തെയും വിഭജിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘കഴിഞ്ഞ ദിവസം, കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രധാന നേതാക്കൾ ഹിന്ദു വിരുദ്ധ പ്രസ്താവനകൾ നടത്തിയത്, ചില സമുദായങ്ങളെ പ്രീണിപ്പിക്കാനാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസും യോജിച്ച് പ്രവർത്തിക്കുന്ന കേരളത്തിൽ, അവർ തുടർച്ചയായി ഹിന്ദി വിശ്വാസികളുടെ വികാരത്തി വ്രണപ്പെടുത്തുകയാണ്. സങ്കടമെന്താണെന്ന് വെച്ചാൽ തങ്ങൾ ‘ഇന്ത്യ’യാണെന്ന് സ്വയം അവതരിപ്പിക്കുന്ന പ്രധാന പ്രതിപക്ഷ പാർട്ടികൾ ഉണ്ടെങ്കിലും അവരെല്ലാം തങ്ങളുടെ സങ്കുചിത രാഷ്‌ട്രീയ മുതലെടുപ്പിന് വേണ്ടി മതം, ജാതി, ഭൂപ്രദേശം എന്നിവയുടെ അടിസ്ഥാനത്തിൽ ഈ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുകയാണ്.’ – അനിൽ കെ. ആന്റണി.
















Comments