പ്രണയ തകര്‍ച്ചയ്‌ക്ക് പിന്നാലെ കൊലപാതകമടക്കം പലവിധത്തിലുള്ള പകവീട്ടലുകള്‍ അരങ്ങേറുന്ന കാലത്ത്, മുന്‍ കാമുകന് പണികൊടുക്കാന്‍ യുവതി സ്വീകരിച്ചത് വ്യത്യസ്ത മാര്‍ഗം. പക്ഷേ പണികിട്ടയതാകട്ടെ പാവം ഫുഡ് ഡെലിവറി ആപ്പിനും. ഭോപ്പാല്‍ സ്വദേശിനിയായ അങ്കിതയാണ് സോമാറ്റോക്ക് പണി നല്‍കിയത്. മുന്‍ കാമുകന്റെ പേരില്‍ കാഷ് ഓണ്‍ ഡെലിവറിക്ക് ഫുഡ് ഓര്‍ഡര്‍ ചെയ്യുകയാണ് യുവതിയുടെ പരിപാടി. കാമുകന്‍ പണം നല്‍കാതെ ഡെലിവറിക്ക് എത്തുന്നവരെ മടക്കുകയും ചെയ്യും.
ഇത് പലവട്ടം ആവര്‍ത്തിച്ചതോടെ സോമാറ്റോ തന്നെ പ്രതികരണവുമായി രംഗത്തെത്തി. ‘ ഭോപ്പാലില്‍ നിന്നുള്ള അങ്കിത ദയവായി നിങ്ങളുടെ മുന്‍ കാമുകന് വേണ്ടി കാഷ് ഓണ്‍ ഡെലിവറിയില്‍ ഫുഡ് വാങ്ങുന്നത് നിര്‍ത്തണം. ഇത് മൂന്നാം തവണയാണ്, അയാള്‍ പണം നല്‍കാന്‍ വിസമ്മതിക്കുന്നത്’.
ഇതിന് പിന്നാലെ വീണ്ടും സോമാറ്റോ മറ്റൊരു ട്വിറ്റുമായെത്തി.’ ആരെങ്കിലും അങ്കിതയോട് ഒന്ന് പറഞ്ഞുകൊടുക്കണം അവരുടെ അക്കൗണ്ടിലെ സിഒഡി ഓപ്ഷന്‍ ബോക്ക് ചെയ്‌തെന്ന്-യുവതി 15 മിനിട്ടിനിടെ വീണ്ടും ഭക്ഷണം ബുക്ക് ചെയ്യാന്‍ ശ്രമിച്ചു’- സോമാറ്റോ പറയുന്നു.സംഭവം വൈറലായതോടെ യുവതിക്കെതിരെ വിമര്‍ശനവും ശക്തമായി. ഡെലിവറി പാര്‍ടണര്‍മാരുടെയും പാവം തൊഴിലാളികളുടെയും സമയവും പണവുമാണ് നഷ്ടപ്പെടുന്നതെന്നും ഇത്തരം അല്പ്പത്തരമായ പ്രവൃത്തിയില്‍ നിന്ന് യുവതി പിന്‍മാറണമെന്നും കമന്റുകള്‍ നിറയുന്നുണ്ട്.
Ankita from Bhopal please stop sending food to your ex on cash on delivery. This is the 3rd time – he is refusing to pay!
— zomato (@zomato) August 2, 2023
“>
Comments